iPhone 15 Sale in Amazon GIF Sale
എല്ലാവരുടെയും സ്വപ്നഫോൺ ഏതാണെന്ന് ചോദിച്ചാൽ അതിന് മറുപടി ഐഫോണായിരിക്കും. ഏറ്റവും പുതിയതായി വന്നത് ഐഫോണിന്റെ 17 സീരീസാണ്. എന്നാലും മുമ്പ് വന്ന Apple iPhone 15 സ്മാർട്ഫോൺ ഇപ്പോഴും വലിയ ഡിമാൻഡുള്ള സെറ്റാണ്. ഇപ്പോഴിതാ ഐഫോൺ 15 ഹാൻഡ്സെറ്റിന് Amazon ഗംഭീര ഇളവ് പ്രഖ്യാപിച്ചു. പരിമിതകാലത്തേക്കുള്ള ഓഫറാണിതെന്ന് ശ്രദ്ധിക്കുക.
ഡ്രീം ഫോൺ ഐഫോൺ 15 10000 രൂപയുടെ ഡിസ്കൌണ്ട് ആമസോണിൽ നിന്ന് നേടാം. 59,900 രൂപയാണ് ഐഫോണിന്റെ ലോഞ്ച് വില. 128 GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റാണിത്.
ഈ ഐഫോൺ 15 സ്മാർട്ഫോൺ 17 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. ഈ ടോപ് എൻഡ് ഹാൻഡ്സെറ്റ് ആമസോണിൽ വിൽക്കുന്നത് 50000 രൂപയ്ക്ക് താഴെയാണ്. 128 ജിബി സ്റ്റോറേജ് ഫോണിന് 49,999 രൂപയാണ് വില.
ഇതിന് തൽക്കാലം ബാങ്ക് ഓഫറൊന്നും ലഭിക്കുന്നില്ല. 47000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ആമസോൺ തരുന്നു. നിങ്ങൾക്ക് ഐഫോൺ വേണമെങ്കിൽ ഇഎംഐ ഡീലിലും വാങ്ങിക്കാവുന്നതാണ്. ഇതൊരു പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.
ഡിസ്പ്ലേ: ഐഫോൺ 15 ഫോണിന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണുള്ളത്. ഇത് മികച്ച ദൃശ്യങ്ങളും കളറിങ്ങും നൽകുന്നു. ലൈവ് നോട്ടിഫിക്കേഷനും ടാസ്കുകളും അറിയിക്കാൻ ഡൈനാമിക് ഐലൻഡ് ഫീച്ചറുമുണ്ട്.
12MP അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 48MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 12MP ഫ്രണ്ട് ക്യാമറ ഇതിലുണ്ട്. ഇങ്ങനെ നിങ്ങൾക്ക് മികച്ച സെൽഫികളും വീഡിയോ കോളുകളും വ്ളോഗുകളും ഐഫോണിലൂടെ നടക്കും.
ശക്തമായ A16 ബയോണിക് ചിപ്പാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ ബാറ്ററി ഇതിലുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 3,349 mAh ബാറ്ററി കപ്പാസിറ്റി ലഭിക്കും.
Also Read: വെറും 6999 രൂപയ്ക്ക് Lava പുറത്തിറക്കിയ പുത്തൻ Smartphone, 5000mAh ബാറ്ററിയും 50MP AI ക്യാമറയും
ഫോൺ 5G കണക്റ്റിവിറ്റിയാണ് ഐഫോൺ 15-ലുള്ളത്. ഇതിൽ ഫേസ് ഐഡി സപ്പോർട്ടും ലഭിക്കുന്നു. ഇപ്പോൾ ചാർജിംഗിനും ഡാറ്റ ട്രാൻസ്ഫറിനും ഇതിൽ യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റി ഉപയോഗിക്കാം. കളർ-ഇൻഫ്യൂസ്ഡ് ഗ്ലാസ്, അലുമിനിയം എന്നിവ ഉപയോഗിച്ചാണ് ഫോണിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത്.