iPhone
iPhone കൈയിലുണ്ടെങ്കിൽ അതൊരു സ്റ്റൈലാണ്. പോരാഞ്ഞിട്ട് ഫോട്ടോഗ്രാഫിയിലും ഐഫോൺ പുലി തന്നെ. എന്നാൽ ഐഫോൺ വാങ്ങുന്നത് ഒരു ആഗ്രഹമായി ഒതുക്കണ്ട. കാരണം Amazon ജനപ്രിയ ആപ്പിൾ ഫോൺ iPhone 15 ഹാൻഡ്സെറ്റിന് കിഴിവ് പ്രഖ്യാപിച്ചു. മറ്റ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നും ലഭിക്കാത്ത ഓഫറാണ് ഐഫോൺ 15 ന് അനുവദിച്ചിരിക്കുന്നത്.
ഐഫോൺ 16, ഐഫോൺ 17 വന്നാലും ഐഫോൺ 15 ഡിമാൻഡിന് കുറവുണ്ടായിട്ടില്ല. 48MP മെയിൻ ക്യാമറയുള്ള സ്മാർട്ട് ഫോൺ ആണ് ഐഫോൺ 15. ഇപ്പോൾ സ്മാർട്ട്ഫോണിന് ആമസോൺ 27 ശതമാനം കിഴിവ് അനുവദിച്ചു.
ലോഞ്ച് സമയത്ത് ഹാൻഡ്സെറ്റിന്റെ വില 69,900 രൂപയായിരുന്നു. ആമസോണിലെ പുതിയ വിലയിൽ സ്മാർട്ട്ഫോൺ 50,990 രൂപയ്ക്ക് വിൽക്കുന്നു. 19000 രൂപയുടെ വിലക്കുറവ് 128ജിബി സ്റ്റോറേജുള്ള ഗ്രീൻ വേരിയന്റിന് മാത്രമാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.
HDFC ബാങ്ക് കാർഡുകളിലൂടെ 750 രൂപയുടെ കിഴിവും ലഭ്യമാണ്. ഇനി ഐഫോൺ 15 എക്സ്ചേഞ്ചിൽ വാങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിൽ 47,350 രൂപയ്ക്കും വാങ്ങാം. 2,472 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ നിന്ന് നേടാം. ഐഫോൺ 15 നിങ്ങൾക്ക് 1,329.29 രൂപയുടെ നോ കോസ്റ്റ് ഇഎംഐയിലും ആമസോണിൽ നിന്ന് ലഭ്യം.
ആപ്പിൾ ഐഫോൺ 15 എ16 ബയോണിക് പ്രോസസറിൽ പ്രവർത്തിക്കുന്നു. ഇത് മൾട്ടിടാസ്കിംഗിനും ഹെവി ഗെയിമിംഗിനും വേഗത നൽകുന്ന പ്രോസസറാണ്. ആപ്പിൾ 5-കോർ ജിപിയുവിനൊപ്പമാണ് എ16 ചിപ്പ് പ്രവർത്തിക്കുന്നത്.
Also Read: BSNL 100GB Plan: അൺലിമിറ്റഡ് കോൾസ്, ബൾക്ക് ഡാറ്റയുടെ ഒരു മാസ പ്ലാൻ ഉടൻ അവസാനിക്കും, വേഗമായിക്കോട്ടെ!
ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുണ്ട്. ഇതിന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണുള്ളത്.
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള iOS 26 ആണ് ഫോണിലുള്ളത്. ഈ ഐഫോണിൽ ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നില്ല. 3349mAh ബാറ്ററിയാണ് സ്റ്റാൻഡേർഡ് മോഡലിലുള്ളത്. ഇത് 15W MagSafe വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
ക്യാമറയിലേക്ക് വന്നാൽ ഡ്യുവൽ സെൻസറാണ് പിൻവശത്തുള്ളത്. ഷിഫ്റ്റ് OIS ഉള്ള 48MP മെയിൻ ലെൻസുണ്ട്. 120-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 12MP അൾട്രാ-വൈഡ് ലെൻസും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറ കൊടുത്തിട്ടുണ്ട്.