റെഡ്മി ഫോണുകൾക്ക് Xiaomi Super Holi Sale
Xiaomi Super Holi Sale: 200MP സെൻസറുള്ള റെഡ്മി ഫോണുകൾ നിങ്ങൾക്ക് ഗംഭീര കിഴിവിൽ വിൽക്കാം. ഹോളി ആഘോഷങ്ങൾ തുടങ്ങുന്ന വേളയിൽ ഷവോമി ആവേശകരമായ ഓഫറുകളും അവതരിപ്പിച്ചിരിക്കുന്നു. പുതുതായി പുറത്തിറക്കിയ റെഡ്മി നോട്ട് 14 മുതൽ നോട്ട് 13 പ്രോ വരെയുള്ള നിരവധി സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുണ്ട്.
മികച്ച ഫീച്ചറുകളുള്ള ഒരു ബജറ്റ് ഫ്രണ്ട്‌ലി 5G ഫോൺ അന്വേഷിക്കുന്നവർക്ക് Redmi Holi Sale പ്രയോജനപ്പെടും. 200 മെഗാപിക്സലുള്ള റെഡ്മി നോട്ട് 13 പ്രോ ഈ ഓഫറിന്റെ കൂട്ടത്തിലുണ്ട്. അതുപോലെ ഫോട്ടോഗ്രാഫിയ്ക്ക് പേരുകേട്ട മറ്റ് റെഡ്മി സ്മാർട്ഫോണുകൾക്കും ഷവോമി ഹോളി ഓഫർ കൊടുക്കുന്നു.
Redmi Note 13 Pro 5G എപ്പോഴും മിഡ് റേഞ്ച് ബജറ്റുകാരുടെ ലിസ്റ്റിലുള്ള സ്മാർട്ഫോണാണ്. 200MP ക്യാമറയുള്ള സ്മാർട്ഫോണാണ് റെഡ്മി നോട്ട് 13 പ്രോ. വമ്പൻ ക്യാമറയുള്ള ഫോണിന് എന്തായാലും 30000 രൂപയെങ്കിലും ആകുമെന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല!
ഇതിന്റെ 12GB RAM + 256GB വേരിയന്റിന് ആമസോണിൽ വിലക്കുറവുണ്ട്. വെറും 18,659 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ 1,000 രൂപ ബാങ്ക് കിഴിവും ലഭിക്കും. ഫ്ലിപ്കാർട്ടിൽ, ഈ വേരിയന്റ് 21,999 രൂപയ്ക്കാണ് വിൽക്കുന്നത്.
7,499 രൂപ എന്ന ആകർഷകമായ വിലയ്ക്ക് ഈ ബജറ്റ് ഫോൺ വാങ്ങാം. നിലവിൽ 7,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണാണ്. 500 രൂപ കിഴിവിൽ ഫോൺ ലഭ്യമാണ്. 90Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് വലിയ ഡിസ്‌പ്ലേയും ഇതിലുണ്ട്. റെഡ്മി നോട്ട് 13സിയിൽ 5000mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.
റെഡ്മി സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ഹോളി ഓഫറിൽ ഫോൺ വാങ്ങാം. 18,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചു. 6GB + 128GB വേരിയന്റ് ഇപ്പോൾ വെറും 17,999 രൂപയ്ക്ക് ലഭിക്കും. ഇതിന് എക്സ്ചേഞ്ച് ഓഫറുകളും മറ്റ് കിഴിവുകളും നേടാം.
Also Read: 50000 രൂപയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ Samsung Galaxy S24 വിൽപ്പനയ്ക്ക്, ശരിക്കും Bumper Offer