5.59 HD ഡിസ്‌പ്ലേയിൽ വിപണി കീഴടക്കാൻ Xiaomi Redmi Note 5?

Updated on 22-Nov-2017
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 4നു ശേഷം

 

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡലാണ് ഷവോമി റെഡ്മി നോട്ട്  4 .എന്നാൽ ഇപ്പോൾ അതിനൊരുപിൻഗാമി എത്തിയിരിക്കുകയാണ് .ഷവോമി റെഡ്മി നോട്ട് 5 എന്ന മോഡലാണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ പുറത്തുവിടുകയുണ്ടായി .

5.59 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .18:9  ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് എന്നാണ് സൂചനകൾ .ആൻഡ്രോയിഡ് 7.1.2 പ്രൊസസർ കൂടാതെ സ്നാപ്പ് ഡ്രാഗൺ 625 പ്രൊസസർ എന്നിവ ഇതിനു നൽകിയിരിക്കുന്നു .

ഇതിന്റെ ക്യാമെറ 12 മെഗാപിക്സൽ ആണ് എന്നാണ് സൂചനകൾ . 4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ താനെ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഇത് .ഇതിന്റെ വിലയെ സംബന്ധിച്ചു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

എന്നാൽ ഇപ്പോൾ റെഡ്മി നോട്ട് 4ന്റെ വില ഓൺലൈൻ ഷോപ്പുകളിൽ വിലക്കുറവിലാണ് ലഭിക്കുന്നത് .2018ന്റെ ആദ്യം തന്നെ റെഡ്‌മിയുടെ ഈ പുതിയ മോഡൽ നമുക്ക് പ്രതീക്ഷിക്കാം .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :