ഈ മാസത്തെ സ്റ്റാർ “ഷവോമി റെഡ്മി നോട്ട് 3 “
By
Anoop Krishnan |
Updated on 27-Sep-2016
HIGHLIGHTS
23ലക്ഷം സ്മാർട്ട് ഫോണുകൾ ആണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിഞ്ഞത്
ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ കൂടുതലാണ് എന്നതിന്റെ ഒരു തെളിവാണ് ഷവോമിയുടെ റെഡ്മി നോട്ട് 3 ഇന്ത്യൻ വിപണിയിൽ നടത്തിയ ഈ വാണിജ്യം .ഇതുവരെ 23 ലക്ഷത്തോളം സ്മാർട്ട് ഫോണുകൾ ആണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത് .5.5 ഇഞ്ച് ips ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
Survey✅ Thank you for completing the survey!
1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 650 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2 മോഡലുകളാണ് വിപണിയിൽ എത്തിയത് .2 ജിബിയുടെ റാംമ്മിലും ,3 ജിബിയുടെ റാംമ്മിലും .16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയിലും ആണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
