ഷവോമിയുടെ തകർപ്പൻ REDMI K30 5G ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നു

HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു

REDMI K30 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

ഷവോമിയുടെ തകർപ്പൻ REDMI K30 5G ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .XIAOMI REDMI K30 5G എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .5 ജി ടെക്ക്നോളജിയിൽ തന്നെ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ XIAOMI REDMI K30 5G എന്ന ഫോണുകൾ .

Digit.in Survey
✅ Thank you for completing the survey!

XIAOMI REDMI K30 5G SPECIFICATIONS

6.67 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് ഇത് നൽകുന്നുണ്ട് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 

Qualcomm Snapdragon 765G പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8  ജിബി റാം വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .ക്വാഡ് പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് . 64  മെഗാപിക്സൽ ( Sony IMX686 sensor ) +8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 5  മെഗാപിക്സൽ + 2 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile