ഷവോമിയുടെ പുതിയ രണ്ടു ഫോണുകൾ ഉടൻ വിപണിയിൽ പ്രതീക്ഷിക്കാം .Xiaomi Mi Mix 4, Xiaomi CC എന്നി ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുമെന്ന് കരുതുന്നത് .5 ജി സപ്പോർട്ടിൽ തന്നെയാണ് ഈ Xiaomi Mi Mix 4, Xiaomi CC രണ്ടു സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .ഈ രണ്ടു ഫോണുകളും TENAA ലിസ്റ്റ് ചെയ്തിരിക്കുന്നു .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന തീയതി ഇതുവരെ പുറത്തുവന്നിട്ടിട്ടില്ല .ഈ വർഷം തന്നെ പ്രതീക്ഷിക്കാം .
Survey
✅ Thank you for completing the survey!
XIAOMI MI MIX 4 SPECIFICATIONS, PRICE, AND LAUNCH DATE (RUMOURED)
6.67 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിൽ തന്നെ ഈ സ്മാർട്ട് ഫോണുകളും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഫ്ലാഗ് ഷിപ്പ് പ്രോസ്സസറുകളും ഈ ഫോണുകൾ എത്തുമെന്ന് കരുതാം .അതുകൊണ്ടു തന്നെ Snapdragon 888 പ്രോസ്സസറുകളിൽ പുറത്തിറങ്ങുവാനാണ് സാധ്യത .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 80W വയർലെസ്സ് ചാർജിങ് സപ്പോർട്ടിലും കൂടാതെ 120W ഫാസ്റ്റ് ചാർജിങിലും തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .
XIAOMI MI CC 11 SPECIFICATIONS AND LAUNCH DATE (RUMOURED)
ഈ സ്മാർട്ട് ഫോണുകളുടെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 870 കൂടാതെ Snapdragon 778G പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 90Hz റിഫ്രഷ് റേറ്റും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിൽ തന്നെയാകും വിപണിയിൽ പുറത്തിറങ്ങുക .