വിലയിൽ ഞെട്ടിച്ചു ;50W ഫാസ്റ്റ് വയർലെസ്സ് ചാർജിംഗിൽ ഇതാ Mi 11 പുറത്തിറക്കി

വിലയിൽ ഞെട്ടിച്ചു ;50W ഫാസ്റ്റ് വയർലെസ്സ് ചാർജിംഗിൽ ഇതാ Mi 11 പുറത്തിറക്കി
HIGHLIGHTS

XIAOMI MI 11 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഗ്ലോബൽ ആയി പുറത്തിറക്കിയിരിക്കുന്നു

Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്

EUR 749 ആണ് ഇതിന്റെ വില ആരംഭിക്കുന്നത്

കഴിഞ്ഞ വർഷം അവസാനം ചൈന ചൈന വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു Xiaomi Mi 11 എന്ന ഫോണുകൾ .എന്നാൽ ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഗ്ലോബലി പുറത്തിറക്കിയിരിക്കുകയാണ്  .ഇന്ത്യൻ വിപണിയിൽ ഉടനെ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Xiaomi Mi 11 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.81 ഇഞ്ചിന്റെ OLED സ്‌ക്രീനിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ QHD പ്ലസ് 3,200 x 1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Snapdragon 888 പ്രോസ്സസറുകളിൽ എത്തിയ സ്മാർട്ട് ഫോണുകളാണ് Xiaomi Mi 11 എന്ന സ്മാർട്ട് ഫോണുകൾ.

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5 മെഗാപിക്സൽ ടെലിഫോട്ടോ മാക്രോ ലെൻസുകൾ എന്നിവയാണ്  Xiaomi Mi 11 ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,600mAhന്റെ ബാറ്ററി (50W fast wireless charging )കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 12 ജിബിയുടെ റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY3,999 രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 45000 രൂപയ്ക്ക് അടുത്തുവരും .

അതുപോലെ തന്നെ 8  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് EUR 749 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജിൽ എത്തിയ മോഡലുകൾക്ക് EUR 799 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ Rs 65,000 അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo