ഷവോമി 5th ആനിവേഴ്സറി ഓഫറുകൾ ;റെഡ്‌മിയുടെ 7 ഇപ്പോൾ 7125 രൂപയ്ക്ക് വാങ്ങിക്കാം
Surveyനിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാർട്ട് ഫോണുകൾതന്നെയാണ് .അതിനു കാരണം ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ മികച്ച സവിശേഷതകളിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് എന്നതാണ് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ജൂലൈ 23 മുതൽ ജൂലൈ 25 വരെ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതിൽ ഷവോമിയുടെ 7999 രൂപ വിലയുണ്ടായിരുന്ന റെഡ്മി 7 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 7499 രൂപയ്ക്കും കൂടാതെ SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുകയാണെങ്കിൽ 5 ശതമാനം ക്യാഷ് ബാബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.26 ഇഞ്ചിന്റെ HD+ Dot Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ അതുപോലെ തന്നെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .അടുത്തതായി ഇതിൽ പറയേണ്ടത് പ്രോസസറുകളെക്കുറിച്ചാണ് .Qualcomm® Snapdragon™ 632 പ്രോസസറുകളിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .512 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .2 പ്ലസ് 1 കാർഡ് സ്ലോട്ടുകൾ തന്നെയാണ് റെഡ്മി 7 മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ ഇനി പറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .12 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
ലോങ്ങ് ലാസ്റ്റിംഗ് ബാറ്ററി ലൈഫുകളാണ് റെഡ്മി 7 മോഡലുകളുടെ മറ്റൊരു സവിശേഷത .4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .അതായത് 2 ദിവസ്സംവരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ബ്ലൂ, റെഡ് കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
