സാംസങ്, വിവോ സൈഡ് പ്ലീസ്! 200MP Telephoto ക്യാമറയുമായി Xiaomi 17 സീരീസ്, കളി മാറുന്നു

സാംസങ്ങും വിവോയും അടക്കി വാഴുന്ന ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പ് നിരയിലേക്ക് കരുത്തൻ ഷവോമിയുടെ ഫോണും അവതരിപ്പിച്ചു. 200MP Telephoto ക്യാമറയുള്ള Xiaomi 17 Series ആണ് കമ്പനി പുറത്തിറക്കിയത്.

6330mAh എന്ന പവർഫുൾ ബാറ്ററിയുള്ള ബേസിക് മോഡലും, 6000 mAh പവർഫുൾ ഷവോമി 17 അൾട്രായുമാണ് ലോഞ്ച് ചെയ്തത്. ഇത് വെറുമൊരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ അല്ല. പകരം ഷവോമി ഇതിൽ പ്രൊഫഷണൽ ക്യാമറയും ഗെയിമിംഗ് കൺസോളുമാണ് ഒരുക്കി വച്ചത്. ഷവോമി 17 സീരീസിന്റെ പ്രധാന സവിശേഷതകളും വിലയും വിശദമായി പരിശോധിക്കാം.

Xiaomi 17 Ultra specifications

ഫ്ലാഗ്ഷിപ്പ് മോഡലിൽ കരുത്തൻ ബാറ്ററിയും ഏറ്റവും പുത്തൻ ചിപ്പും സ്റ്റൈലിഷ് ഡിസൈനും സംയോജിപ്പിച്ചിരിക്കുന്നു.

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിൽ ഏറ്റവും മികച്ച 3,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. ഫോൺ ഡിസ്പ്ലേ HDR10+, ഡോൾബി വിഷൻ പിന്തുണയ്ക്കുന്നു. ഷവോമി 17 അൾട്രായുടെ മുൻവശത്ത് ഷവോമി ഷീൽഡ് ഗ്ലാസ് 3.0 ആണ് ഉപയോഗിച്ചിട്ടുള്ളത്. 8.29mm കനം മാത്രമുള്ള സ്മാർട്ട് ഫോണാണിത്.
  2. പ്രോസസർ: ഷവോമി 17 അൾട്രായിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ചിപ്സെറ്റാണ്. ഷവോമി 17 അൾട്രായിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് പ്രവർത്തിക്കുന്നത്. ഇത് 16 ജിബി LPDDR5x റാമും 512 ജിബി UFS 4.1 ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു.
  3. ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഷവോമി 17 അൾട്രായിൽ ലെയ്‌ക ട്യൂൺ ചെയ്‌ത ട്രിപ്പിൾ-റിയർ ക്യാമറ സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. ഇതിൽ 50MP ലൈറ്റ് ഫ്യൂഷൻ 1050L പ്രൈമറി സെൻസറുണ്ട്. സ്മാർട്ട്ഫോണിൽ 200MP ടെലിഫോട്ടോ ക്യാമറയും 50MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. Dolby Vision റെക്കോഡിങ് ഫോൺ പിന്തുണയ്ക്കുന്നു. സെൽഫികൾക്കും വീഡിയോ റെക്കോർഡിംഗിനുമായി ഷവോമി 17 അൾട്രായിൽ 50MP ക്യാമറയുണ്ട്.
  4. ഒഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 വേർഷൻ സോഫ്റ്റ് വെയറാണ് ഈ ഫ്ലാഗ്ഷിപ്പിലുള്ളത്.
  5. ബാറ്ററി: ബാറ്ററിയിലേക്ക് വന്നാൽ ഈ ഷവോമി സ്മാർട്ട് ഫോണിൽ 6,000 mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50W ഫാസ്റ്റ് വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP65, IP66 റേറ്റിങ് ഇതിനുണ്ട്.

ഷവോമി 17 ബേസിക് മോഡലിന്റെ സവിശേഷതകൾ

അൾട്രാ മോഡലിൽ നിന്നും ഏകദേശം 50000 രൂപ വ്യത്യാസം ഷവോമി 17 ഫോണിനുണ്ട്. എങ്കിലും Snapdragon ലൂടെ പെർഫോമൻസിലും പ്രോസസറിലും രണ്ടുപേരും തുല്യമാണ്. HyperOS 3 സോഫ്റ്റ് വെയർ, ലൈക ഒപ്റ്റിക്സ്, ഡിസ്പ്ലേ ക്വാളിറ്റി തുടങ്ങിയ സമാന ഫീച്ചറുകളും അൾട്രായുമായി പങ്കിടുന്നു. സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ ഇവിടെ വിവരിക്കുന്നു.

  1. ഡിസ്പ്ലേ: 6.3 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയാണ് ഷവോമി 17-ൽ വരുന്നത്. ഇത് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. 3,500 nits വരെ പീക്ക് ബ്രൈറ്റ്നസ്സുള്ളതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യും. ഇത് HDR10+, ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നു. ഷവോമിയുടെ ഷീൽഡ് ഗ്ലാസ് 3.0 പ്രൊട്ടക്ഷൻ ബേസിക് മോഡലിലും അവതരിപ്പിച്ചിട്ടുണ്ട്.
  2. പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഷവോമി 17 ഹാൻഡ്സെറ്റിലുള്ളത്. ഇത് 12 ജിബി എൽപിഡിഡിആർ 5എക്‌സ് റാമും യുഎഫ്‌എസ് 4.1 സ്റ്റോറേജുമായി ജോഡിയാക്കിയിരിക്കുന്നു. സ്മാർട്ട്ഫോൺ 256 ജിബി, 512 ജിബി സപ്പോർട്ടിൽ പുറത്തിറക്കി.
  3. ക്യാമറ: ട്രിപ്പിൾ ക്യാമറയാണ് ഷവോമി 17 സ്റ്റാൻഡേർഡ് മോഡലിലുള്ളത്. ലൈറ്റ് ഫ്യൂഷൻ 950 സെൻസറുള്ള 50MP പ്രൈമറി ക്യാമറ ഇതിനുണ്ട്. 60mm ഫോക്കൽ ലെങ്ത് ഉള്ള 50MP ടെലിഫോട്ടോ ക്യാമറ ഇതിനുണ്ട്. മാക്രോ ഫോട്ടോഗ്രാഫിയ്ക്ക് ഈ ടെലിഫോട്ടോ ലെൻസ് പ്രയോജനപ്പെടും. 20x AI സൂം സപ്പോർട്ടും ക്യാമറയ്ക്കുണ്ട്. സ്മാർട്ട്ഫോണിൽ 50MP അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോകൾക്കുമായി, 50MP ഫ്രണ്ട് ഷൂട്ടർ നൽകിയിട്ടുണ്ട്.
  4. ബാറ്ററി: ബാറ്ററിയിലേക്ക് വന്നാൽ ഇതിൽ 6,330 mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. സ്മാർട്ട്ഫോൺ 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു.
  5. ഒഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള HyperOS 3 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്.
  6. ഡ്യൂറബിലിറ്റി: പൊടി, ജല പ്രതിരോധിക്കുന്നതിനാൽ ഷവോമി 17 ബേസിക് ഫോണിന് IP68/69 റേറ്റിങ്ങുണ്ട്.

Xiaomi 17 Ultra Price India

ഷവോമി 17 അൾട്രായുടെ വില ആരംഭിക്കുന്നത് 1,39,999 രൂപ മുതലാണ്. 16GB RAM, 512GB സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ മാത്രമാണ് അൾട്രാ മോഡലിലുള്ളത്. ഇതിനൊപ്പമുള്ള ഫോട്ടോഗ്രാഫി കിറ്റ് പ്രോയ്ക്ക് 19,999 രൂപയാകുന്നു. ഏർലി ബേർഡ് ഓഫറിലാണ് വാങ്ങുന്നതെങ്കിൽ ഫോട്ടോഗ്രാഫി കിറ്റ് സൗജന്യമായി ലഭിക്കും.

Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്

Xiaomi 17 Price India

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഷവോമി 17 സ്റ്റാൻഡേർഡ് വേർഷൻ ലഭിക്കും. നീല, കറുപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.

  1. 12 ജിബി + 256 ജിബി: 89,999 രൂപ
  2. 12 ജിബി + 512 ജിബി: 99,999 രൂപ

വിൽപ്പനയും ഓഫറുകളും

രണ്ട് ഫോണുകളും മാർച്ച് 18 മുതൽ ലഭ്യമാകും. ആമസോൺ, ഷവോമിയുടെ mi.com, Xiaomi റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ വിൽപ്പനയുണ്ടാകും.

10,000 രൂപയുടെ ബാങ്ക് ഇളവ് ബാങ്ക് കാർഡുകളിലൂടെ ഷവോമി 17 അൾട്രായ്ക്ക് ലഭിക്കും. ഏർലി ബേർഡ് സെയിലിൽ സ്റ്റാൻഡേർഡ് മോഡലായ ഷവോമി 17 5ജി 512ജിബി 256GB വേരിയന്റിന്റെ വിലയ്ക്ക് ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :