Xiaomi 15, Xiaomi 15 Ultra
മാർച്ച് 11 ന് ഇന്ത്യയിൽ Xiaomi 15 സീരീസ് വരികയാണ്. 200MP പെരിസ്കോപ്പ് ലെൻസുള്ള ഫോണും ഈ സീരീസിലുണ്ട്. ഷവോമി 15 സീരീസിൽ Xiaomi 15, Xiaomi 15 Ultra എന്ന ഫോണുകളാണ് ഇതിലുള്ളത്. ഇതിൽ ഷവോമി 15 ഫോണുകൾക്ക് മൂന്ന് നിറങ്ങളാണുള്ളത്. 15 അൾട്രാ ഫോൺ ഒറ്റ സിൽവർ വേരിയന്റിലാണ് വരുന്നത്.
ഷവോമി 15 അൾട്രയിൽ 6.73 ഇഞ്ച് 2K TCL C9 OLED LTPO ഡിസ്‌പ്ലേയായിരിക്കും നൽകുന്നത്. ഇതിന് 3200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടായിരിക്കുമെന്നാണ് സൂചന. 120Hz വേരിയബിൾ റിഫ്രഷ് റേറ്റ് ഈ ഷവോമി 15 അൾട്രായിലുണ്ടാകും. ഇത് HDR10+, ഡോൾബി വിഷൻ സപ്പോർട്ടുള്ള ഫോണായിരിക്കും.
16GB വരെ റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റായിരിക്കും ഇതിലുണ്ടാകുക. വേപ്പർ-ലിക്വിഡ് സെപ്പറേഷൻ ഡിസൈനിലായിരിക്കും ഈ ഫോണിലുണ്ടാകുക. ഡ്യുവൽ-ചാനൽ വിംഗ് ആകൃതിയിലുള്ള കോൾഡ് പമ്പ് കൂളിംഗ് സിസ്റ്റവും ഷവോമി സ്മാർട്ഫോണിന് ലഭിച്ചേക്കും.
ഇതിൽ ഷവോമി ക്വാഡ്-ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. 50MP പ്രൈമറി സെൻസറും 50MP സൂം സെൻസറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 50MP അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. 1/1.4-ഇഞ്ച് HP9 ഇമേജ് സെൻസറാണ് ഇതിൽ കൊടുക്കാൻ സാധ്യത. 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഈ സ്മാർട്ഫോണിലുണ്ട്.
90W വയർഡ് ചാർജിംഗ്, 80W വയർലെസ് ചാർജിങ്ങുള്ള ഫോണാണിത്. ഇതിന് റിവേഴ്‌സ് വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ടായേക്കും. 6,000mAh ബാറ്ററിയായിരിക്കും Xiaomi 15 Ultra ഫോണിൽ കൊടുക്കുക. എന്നാൽ ബേസിക് മോഡലിൽ 4,610mAh ബാറ്ററിയായിരിക്കും നൽകുന്നത്.
ഡിസ്പ്ലേ: ഷവോമി 15 ഫോണിൽ 6.36 ഇഞ്ചിന്റെ 1.5K OLED ഡിസ്പ്ലേയായിരിക്കും. 6.73 ഇഞ്ച് വലിപ്പമുള്ള LTPO AMOLED സ്ക്രീൻ.
ക്യാമറ: ഷവോമി 15- 50MP+50MP+50MP ക്യാമറ. ഒപ്പം 32MP സെൽഫി ക്യാമറയും ഉണ്ടായിരിക്കും. ഷവോമി 15 അൾട്രാ- 50MP+50MP+200MP+50MP ചേർന്ന ക്യാമറ, ഇതിൽ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ടാകും.
ചിപ്സെറ്റ്: രണ്ട് സ്മാർട്ഫോണുകളിലും Snapdragon 8 Elite പ്രോസസറുണ്ടായിരിക്കും.
ബാറ്ററി: ഷവോമി 15- 4610mAh ബാറ്ററി, ഷവോമി 15 അൾട്രാ- 6000mAh ബാറ്ററി.
ഇന്ത്യയിൽ ഷവോമി 15 ഫോണിന്റെ വില ഏകദേശം 79,000 രൂപയിൽ ആരംഭിക്കും. അതേസമയം 15 അൾട്ര ഫോണിന് ഏകദേശം 99,000 രൂപയായേക്കുമെന്നാണ് സൂചന.
Also Read: 18000 രൂപ വെട്ടിക്കുറച്ച് 64MP ക്യാമറ Google Pixel 8a വിൽപ്പന! Limited Time Offer