Xiaomi 14: സ്നാപ്ഡ്രാഗൺ 8 Gen 3 SoC പ്രോസസറും Triple ക്യാമറയും, പ്രീമിയം Xiaomi 14

HIGHLIGHTS

Xiaomiയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണ് Xiaomi 14

12 GB റാമും 512 GB സ്റ്റോറേജുമുള്ള വേരിയന്റാണ് ഇന്ത്യയിലെത്തിയത്

Xiaomi 14 ആദ്യസെയിലിൽ നിങ്ങൾക്ക് 1000 രൂപ കിഴിവ് ലഭിക്കും

Xiaomiയുടെ പ്രീമിയം ഫോൺ Xiaomi 14 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഫോണാണ് ഷവോമി 14. 12 GB റാമും 512 GB സ്റ്റോറേജുമുള്ള വേരിയന്റാണ് ഇന്ത്യയിലെത്തിയത്. 50MP-യുടെ മൂന്ന് ക്യാമറകൾ ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഷവോമിയിലുള്ളത്.

എന്നാൽ ഒരേ ഒരു മോഡലാണ് ഇതിൽ അവതരിപ്പിച്ചത്. ഷവോമി 14 അൾട്രാ, പ്രോ മോഡലുകളെ കുറിച്ച് കമ്പനി വ്യക്തത നൽകിയിട്ടില്ല.

Xiaomi 14 സ്പെസിഫിക്കേഷൻ

Qualcomm Snapdragon 8 Gen 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. 12 GB LPDDR5X റാമും 512 GB UFS 4.0 സ്റ്റോറേജുമായി ബന്ധിപ്പിച്ചിരിക്കുന്നു. 90W ഹൈപ്പർചാർജും 50W വയർലെസ് ഹൈപ്പർചാർജും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഷവോമി 14ന് 4,610 mAh ബാറ്ററിയാണുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസിലാണ് ഇത് പ്രവർത്തിക്കുക.

Xiaomi 14

Xiaomi 14 ഡിസ്പ്ലേ

6.36 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഷവോമി 14ലുള്ളത്. 120 Hz വരെ റീഫ്രെഷ് റേറ്റും 1.5K റെസല്യൂഷനും ഷവോമിയിലുണ്ട്. ഇതിന് HDR 10, HDR 10+, Dolby Vision എന്നീ സപ്പോർട്ടും ഫോണിലുണ്ട്.

ഫോട്ടോഗ്രാഫിയ്ക്ക് സൂപ്പർ ക്യാമറ

50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഫോണിൽ വൈഡ് ആംഗിൾ ലെൻസുണ്ട്. 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയാണ് ഷവോമി 14ലുള്ളത്. ഇതിന് 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഷവോമി 14 ഫോണിന് 32 മെഗാപിക്സൽ ഇൻ-ഡിസ്‌പ്ലേ ക്യാമറയുമുണ്ട്.
എന്തായാലും ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്ഷൻ തന്നെയാണ് ഷവോമി 14.

ഇതിന് 5G കണക്റ്റിവിറ്റി ലഭിക്കുന്ന 2 ഫിസിക്കൽ സിമ്മുകൾ ചേർക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു ഫിസിക്കൽ സിമ്മും ഒരു eSIMഉം കൂടി ചേർക്കാം. WiFi-7, ബ്ലൂടൂത്ത് 5.4 തുടങ്ങിയ കണക്ടിവിറ്റി സപ്പോർട്ടും ഇതിനുണ്ടാകും. കൂടാതെ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 4-എംഐസി അറേ എന്നിവയുമുണ്ട്.

വിലയും വിൽപ്പനയും

12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണാണ് ഷവോമി 14. ഇതിന് കമ്പനി 69,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. 2024 മാർച്ച് 11 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ആമസോൺ ഇന്ത്യ വഴി ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം. ഷവോമിയുടെ സ്വന്തം വെബ്‌സൈറ്റ് വഴിയും ഷവോമി 14 വിൽപ്പനയുണ്ടാകും.

Read More: Realme 12 5G, Realme 12 Plus 5G പുറത്തിറങ്ങി, വിൽപ്പനയും തുടങ്ങി! 16000 രൂപ മുതൽ വാങ്ങാം| TECH NEWS

ലോഞ്ച് പ്രമാണിച്ച് ഫോണിന് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം 5,000 രൂപ കിഴിവുണ്ട്. ഇങ്ങനെയെങ്കിൽ ഈ ബെസ്റ്റ് ക്യാമറ പ്രീമിയം ഫോൺ 59,999 രൂപയ്ക്ക് വാങ്ങാം. കൂടാതെ ഫോണിന് എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. അതായത് 5000 രൂപയുടെ ഡിസ്കൌണ്ടാണ് ഇങ്ങനെ ലഭിക്കുക.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :