പാണ്ട ലവേഴ്സിനായി Xiaomi 14 Civi ഇന്ന് എത്തും, 3 കളറുകളിൽ! TECH NEWS

Updated on 29-Jul-2024
HIGHLIGHTS

Xioami 14 Civi Panda ലിമിറ്റഡ് എഡിഷൻ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചു

പിങ്ക്, ബ്ലൂ, മോണോക്രോം നിറങ്ങളിലാണ് പാണ്ട മോഡൽ വരുന്നത്

ഷവോമി 14 സിവി പാണ്ടയ്ക്കൊപ്പം റെഡ്മി ടാബുകളും പുറത്തിറങ്ങും

സിനിമാറ്റിക് ക്യാമറ എക്സ്പീരിയൻസുള്ള Xiaomi 14 Civi പുതിയ വരുന്നു. ജൂണിലെത്തിയ ഷവോമി 14 സിവിയുടെ Panda Edition ആണ് പുറത്തിറങ്ങുക. ഇന്ന് നടക്കുന്ന ഷവോമി ഇവന്റിൽ വച്ചാണ് ലോഞ്ച്.

Xiaomi 14 Civi പാണ്ട എഡിഷൻ

Xioami 14 Civi Panda ലിമിറ്റഡ് എഡിഷൻ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്യുക. മൂന്ന് കളർ വേരിയന്റുകളിൽ സ്മാർട്ഫോൺ പുറത്തിറങ്ങും. പിങ്ക്, ബ്ലൂ, മോണോക്രോം നിറങ്ങളിലാണ് പാണ്ട മോഡൽ ഫോൺ വരുന്നത്.

Xiaomi 14 Civi സ്പെസിഫിക്കേഷൻ

ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് ഫോണിലുണ്ടാകുക. ഇതിൽ ലെയ്‌ക സമ്മിലക്‌സ് ലെൻസും ഡ്യുവൽ ടെക്‌സ്‌ചർ ഡിസൈനും നൽകിയിരിക്കുന്നു.

ഷവോമി 14 സിവിയുടെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. ഇതിൽ ലെയ്‌ക ക്യാമറയാണ് നൽകുന്നത്. ബേസിക് മോഡലിലെ പോലെ പാണ്ട എഡിഷനും സിനിമാറ്റിക് ക്യാമറ എക്സ്പീരിയൻസ് തരുന്നു. ഫോണിൽ 32 മെഗാപിക്സലുള്ള രണ്ട് സെൽഫി ക്യാമറ ഉൾപ്പെടുത്തുന്നു. എഐ ഫീച്ചറുള്ള ക്യാമറയാണ് മുൻവശത്ത് നൽകിയിട്ടുള്ളത്. ഇത് 4K വീഡിയോ റെക്കോഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. ഷവോമി 14 സിവിയിൽ 4,700mAh ബാറ്ററി ഉണ്ടാകും. ഇന്നെത്തുന്ന ലിമിറ്റഡ് എഡിഷന് 12GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമുണ്ടാകും.

അൾട്രാ-സ്ലിം 7.4mm ഡിസൈനിലാണ് ഷവോമി ഫോണിലുണ്ടായിരുന്നു. 1.5K റെസല്യൂഷനോടുകൂടിയ ഫ്ലോട്ടിംഗ് ക്വാഡ്-കർവ് ഡിസ്‌പ്ലേയായിരിക്കും ഇതിലുണ്ടാകുക.

Read More: Honor 200 സീരീസിൽ മിഡ് റേഞ്ചും ഫ്ലാഗ്ഷിപ്പും ഫോണുകൾ, Triple റിയർ ക്യാമറയും Dual സെൽഫി ക്യാമറയും

വില എത്ര?

മുമ്പ് വന്നിട്ടുള്ള ഷവോമി 14 സിവി രണ്ട് വേരിയന്റുകളിൽ വരുന്നുണ്ട്. 8GB ഫോണിന് 42,999 രൂപയാണ് വില. 12GB സ്റ്റോറേജുള്ള ഷവോമി ഫോണിന് 47,999 രൂപയാണ് വില. 12ജിബി സ്റ്റോറേജിലായിരിക്കും ഷവോമി 14 സിവി പാണ്ട എഡിഷൻ വരുന്നത്.

ഇന്നത്തെ മറ്റ് ലോഞ്ചുകൾ

ഷവോമി 14 സിവി പാണ്ടയ്ക്കൊപ്പം റെഡ്മി ടാബുകളും പുറത്തിറങ്ങും. റെഡ്മി പാഡ് പ്രോ, പാഡ് SE 4G ഇന്ന് ലോഞ്ചിനുണ്ട്. ലോഞ്ച് കാണാൻ താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലൈവ് കാണാം. ഉച്ചയ്ത്ത് 12 മണിയ്ക്കാണ് സെയിൽ.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :