XIAOMI 14 Civi
ഷവോമിയുടെ ടോപ് സ്മാർട്ട് ഫോൺ ഇപ്പോൾ വൻ വിലക്കിഴിവിൽ ആമസോണിൽ വിൽപ്പനയ്ക്ക്. Xiaomi 14 Civi ഫോണിനാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 25000 രൂപ റേഞ്ചിൽ ഒരു മിഡ് റേഞ്ച് ഹാൻഡ്സെറ്റിന്റെ വിലയിൽ ഫോൺ വാങ്ങാം. ഇത് Amazon പരിമിതകാലത്തേക്ക് പ്രഖ്യാപിച്ച ഓഫറാണെന്നതും ശ്രദ്ധിക്കുക.
ഷവോമി 14 സിവി ഇന്ത്യയിൽ 42,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. ആമസോൺ ഇതിന് 52 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് അനുവദിച്ചു. എന്നുവച്ചാൽ 16,750 രൂപയുടെ ഫ്ലാറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു.
8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഷോവോമി ഫോണിനാണ് ഇളവ്. ആമസോൺ ഡീലിലൂടെ 26,249 രൂപയായി വില കുറയ്ക്കുന്നു. 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോൺ ഓഫർ ചെയ്യുന്നു. സ്മാർട്ട് ഫോണിന് EMI ഇടപാടുകളിലൂടെ 1,273 രൂപയുടെ ഓഫറും ലഭ്യമാണ്. എക്സ്ചേഞ്ചിലൂടെ പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയ്ക്ക് അടുത്ത് ഇളവ് നേടാം.
ഷവോമി 14 സിവിയിലെ ഹൈലൈറ്റ് ക്വാൽകോം സ്നാപ്ഡ്രാഗണാണ്. സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറാണ് ഫോണിലുള്ളത്. ഈ സ്മാർട്ട് ഫോൺ 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇതിൽ 4,700mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
120Hz റിഫ്രഷ് റേറ്റ്, 3,000 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 1.5K റെസല്യൂഷനുള്ള ഷവോമി 14 സിവി ഡിസ്പ്ലേയാണുള്ളത്. സ്മാർട്ഫോൺ 6.55 ഇഞ്ച് LTPO AMOLED സ്ക്രീനിലാണ് നിർമിച്ചിരിക്കുന്നത്. ഇത് HDR10+, ഡോൾബി വിഷൻ ഫീച്ചറുകൾ പിന്തുണയ്ക്കുന്നു. ഷവോമിയുടെ ഈ പ്രീമിയം സെറ്റിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ലഭ്യമാണ്.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാലും നിരവധി സവിശേഷതകളുള്ള ഫോണാണിത്. സ്മാർട്ട്ഫോണിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. PDAF, OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്.
Also Read: Dream iPhone ഇപ്പോൾ 19000 രൂപ വിലക്കുറവിൽ! ന്യൂ ഇയറിന് മുന്നേ ഐഫോൺ സ്വന്തമാക്കാം
2x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നു. ഇതിൽ 12MP അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് രണ്ട് 32MP ക്യാമറകളാണുള്ളത്.