കഴിഞ്ഞ ദിവസ്സമായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 11T 5ജി സ്മാർട്ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകൾ ആയിരുന്നു റെഡ്മി നോട്ട് 11T 5ജി ഫോണുകൾ .എന്നാൽ ഇപ്പോൾ ഷവോമിയുടെ മറ്റൊരു ഫോണുകളുടെ വിവരങ്ങളും ഓൺലൈനിൽ എത്തിയിരിക്കുന്നു .Xiaomi 11i Hypercharge എന്ന ഫോണുകളാണ് ഇനി വിപണിയിൽ പ്രതീഷിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം Camo Green കൂടാതെ Stealth Black നിറങ്ങളിൽ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .
Survey
✅ Thank you for completing the survey!
Xiaomi 11i Hypercharge പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് ലീക്കുകളിൽ നിന്നും മനസ്സിലാകുന്നത് .5ജി പ്രോസ്സസറുകളിൽ തന്നെയാണ് ഈ ഫോണുകളും എത്തുന്നത് .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Dimensity 920 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ ക്യാമറകൾ .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെയാണ് വിപണിയിൽ എത്തുന്നത് എന്നാണ് .ബാറ്ററിയിൽ പ്രതീക്ഷിക്കുന്നത് 4,500mAh ന്റെ ലൈഫ് ആണ് .അതുപോലെ തന്നെ മറ്റൊരു ഫീച്ചർ ബാറ്ററിയിൽ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .