oneplus imitate iphone
OnePlus ഇനിയിതാ തങ്ങളുടെ ഐക്കണിക് ഫീച്ചറിൽ മാറ്റം വരുത്താൻ തയ്യാറെടുക്കുന്നു. ഇന്ത്യയിലെ ജനപ്രിയ ആൻഡ്രോയിഡ് നിർമാതാക്കളാണ് വൺപ്ലസ്. കമ്പനിയുടെ ഫോണുകളിലുള്ള അലേർട്ട് സ്ലൈഡർ വളരെ പ്രശസ്തമാണ്. ഇനി വൺപ്ലസ് ഫോണുകളിൽ ഈ ബട്ടണിൽ മാറ്റം വരുത്തുകയാണ്.
കമ്പനി ഒരു പുതിയ സ്മാർട്ട് ബട്ടൺ ചേർക്കാനുള്ള ആലോചനയിലാണ്. അതും സാക്ഷാൽ iPhone design കോപ്പിയടിക്കാനാണ് കമ്പനിയുടെ തീരുമാനം. അലേർട്ട് സ്ലൈഡർ വളരെ ജനപ്രിയമായെങ്കിലും, ഇതിൽ മാറ്റം വരുത്താൻ പോകുന്നതായി കമ്പനി സിഇഒ അറിയിച്ചതായാണ് റിപ്പോർട്ട്.
ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഇങ്ങനെയൊരു മാറ്റത്തിന് തുനിയുന്നത്. നിരവധി ഉപഭോക്താക്കൾ അലേർട്ട് സ്ലൈഡറിൽ കൂടുതൽ കൺട്രോൾ വേണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഇതനുസരിച്ച്, പുതിയ സ്മാർട്ട് ബട്ടൺ കൈകാര്യം ചെയ്യുന്നതിന് കൂടുതൽ വഴക്കം നൽകും. എന്നിരുന്നാലും, എന്തെല്ലാം സംവിധാനങ്ങളാണ് ഈ ബട്ടണിലൂടെ കൊണ്ടുവരുന്നതെന്ന് പറയാനാകില്ല. എന്നാലും ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ പ്രൊഫൈലുകൾ മാറാൻ പുതിയ ബട്ടണിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിവിധ പ്രവർത്തനങ്ങൾ കൺട്രോൾ ചെയ്യാൻ ഇതിലൂടെ സാധിക്കും. ഇത് ഒരു ആപ്പ് ഓപ്പൺ ചെയ്യാനോ, ഒരു ഷോർട്ട്കട്ട് സെറ്റ് ചെയ്യാനോ, സിസ്റ്റം സെറ്റിങ്സ് മാറ്റാനോ അനുവദിച്ചേക്കാം.
ശരിക്കും അലേർട്ട് സ്ലൈഡർ മാറ്റുകയല്ല, പകരം ഇതിലേക്ക് കൂടുതൽ സാധ്യതകൾ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് വൺപ്ലസ് പറഞ്ഞു. എന്തായാലും പ്രീമിയം സെറ്റുകളിൽ ഐഫോൺ പോലുള്ള ഫീച്ചറുകൾ വരുന്നത് ഒരു പുതുമയായിരിക്കും.
അലേർട്ട് സ്ലൈഡറിനെ മാറ്റി വരുന്ന സ്മാർട്ട് ബട്ടണിന്റെ ഔദ്യോഗിക റിലീസ് തീയതി എപ്പോഴായിരിക്കും എന്നത് വ്യക്തമല്ല. ചിലപ്പോൾ ഈ ഫീച്ചർ വൺപ്ലസ് 14-നൊപ്പം അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും ഇങ്ങനെയൊരു സ്മാർട്ട് ബട്ടൺ വികസിപ്പിക്കണോ വേണ്ടയോ എന്നതിൽ വൺപ്ലസ് കമ്മ്യൂണിറ്റിയിൽ നിന്ന് കമ്പനി ഫീഡ്‌ബാക്ക് തേടുന്നു.
കമ്പനിയുടെ വരാനിരിക്കുന്ന കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ OnePlus 13T ആയിരിക്കും. ഇത് ഹൈ- എൻഡ് സ്മാർട്ഫോണായിരിക്കുമെന്നാണ് സൂചന. മെയ് മാസം ഈ വമ്പൻ ഫോൺ കമ്പനി വിപണിയിലെത്തിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read: iQOO Neo Phone: 6400mAh ബാറ്ററിയും 50MP ക്യാമറയുമുള്ള New iQOO, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും നിറവും!