Phone Restart
മൊബൈൽ ഫോൺ ഉപയോഗിക്കാത്തവർ ഇന്ന് വളരെ ചുരുക്കം. പ്രത്യേകിച്ച് Smartphone ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും Phone Restart ചെയ്യണമെന്ന് പറയാറുണ്ട്. മൊബൈൽ പോറലില്ലാതെ സൂക്ഷിക്കണമെന്ന് പറയുന്നത് പോലെ, അതിന്റെ ഉള്ളിലും നല്ല കരുതൽ കൊടുക്കേണ്ടതുണ്ട്. എന്നുവച്ചാൽ എന്തെങ്കിലും പ്രശ്നം വന്നാൽ മാത്രമല്ല നമ്മൾ ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടത്.
ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും നമ്മൾ ഓഫാക്കി, റീസ്റ്റാർട്ട് ചെയ്യാറുണ്ട്. അതുപോലെ ഫോണുകൾക്കും ചില കരുതലുകൾ കൊടുക്കേണ്ടതാണ്. മൊബൈൽ നല്ല രീതിയിൽ വർക്ക് ചെയ്യാനും, ലാഗാകാതെ പ്രവർത്തിക്കാനും ഈ ടിപ്സ് ഉപകരിക്കും.
നെറ്റ്‌വർക്ക് കണക്ടിവിറ്റി, ഫോൺ ചൂടാക്കുക പോലുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്. ഫോൺ ഇടയ്ക്കിടെ ഹാങ്ങാകുന്നതും, ഫ്രീസ് ആകുന്നതും പരിഹരിക്കാൻ ഇത് സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് പെർഫോമൻസ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ഫോണിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനുള്ള വളരെ സിമ്പിളായ ട്രിക്കുമാണ്.
ഒന്നാമത്തെ നേട്ടം, ഇങ്ങനെ ഫോൺ റീസ്റ്റാർട്ട് ചെയ്താൽ അത് റാം ക്ലിയർ ആക്കാൻ സഹായിക്കും. അതുപോലെ ആവശ്യമില്ലാത്ത ബാക്ക്ഗ്രൌണ്ട് ആപ്പുകൾ ക്ലോസാകാനും ഇതിലൂടെ സാധിക്കും. താൽക്കാലിക സോഫ്റ്റ്‌വെയർ തകരാറുകൾ പരിഹരിക്കാൻ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നതിലൂടെ കഴിയും.
ദീർഘനേരം പ്രവർത്തിക്കുന്ന ഫോണുകളിൽ ചെറിയ ബഗുകളോ ലാഗുകളോ ഉണ്ടാകാം. ഫോൺ ആഴ്ചയിൽ ഒരിക്കലെങ്കിലും റീസ്റ്റാർട്ട് ചെയ്താൽ ഇതിലൂടെ പരിഹാരമാകും. ആപ്പ് ക്രാഷുകൾ, UI ഫ്രീസുകൾ അല്ലെങ്കിൽ ടച്ച് ഡിലേ പോലുള്ളവയ്ക്കും റീബൂട്ട് ചെയ്യുന്നത് പരിഹാരമാകും.
മൂന്നാമത്തെ മേന്മ ബാറ്ററി ലൈഫ് മികച്ചതാക്കാം എന്നതാണ്. ചില ബാക്ക്ഗ്രൌണ്ട് ടാസ്കുകളിൽ സ്റ്റക്ക് ചെയ്ത ആപ്പുകളോ മറ്റോ ബാറ്ററി ഡ്രെയിനാക്കുന്നതിന് വഴിവയ്ക്കും. ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് മറഞ്ഞിരിക്കുന്ന ഡ്രെയിനുകളെ ഇല്ലാതാക്കും. ഇത് കൂടുതൽ കാര്യക്ഷമമായ ബാറ്ററി ഉപയോഗത്തിന് സഹായിക്കും.
അടുത്തത് കണക്റ്റിവിറ്റിയ്ക്കുള്ള പരിഹാരമാണ്. വൈഫൈ, മൊബൈൽ ഡാറ്റ, ബ്ലൂടൂത്ത് എന്നിവയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നതിലൂടെ പരിഹാരമാകും. ഇത് നെറ്റ്‌വർക്കുകളിലേക്കുള്ള ഫോണിന്റെ കണക്ഷൻ റീസ്റ്റാർട്ട് ചെയ്യുന്നു. അതുപോലെ ഫോൺ മെമ്മറി ലീക്കുകൾ പരിഹരിക്കാനും ഇതിലൂടെ സാധിക്കും. മാൽവെയറുകൾക്ക് എതിരെയുള്ള ഉപാധി കൂടിയാണ് ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നതിലൂടെ സാധിക്കും.
അതുപോലെ സ്മാർട്ഫോൺ പതിവായി റീബൂട്ട് ചെയ്യുന്നത് അമിതമായി ചൂടാകുന്നതിൽ നിന്ന് പരിഹാരമാകും. ഫോണിലെ റാമിനും സിപിയുവിനും ഇത് ഗുണം ചെയ്യും. കാലക്രമേണ ഫോൺ കൂടുതൽ തണുപ്പായും കാര്യക്ഷമമായും പ്രവർത്തിക്കാനുള്ള ട്രിക്ക് കൂടിയാണിത്. ഇങ്ങനെ വർഷാവർഷം ഫോൺ മാറ്റാതെ, ദീർഘകാലം ഉപയോഗിക്കാനാകും.
Also Read: തുടങ്ങി മക്കളേ, പൂരം!!! Amazon-ൽ 20000 രൂപയ്ക്ക് താഴെ Best Stylish Phones പർച്ചേസ് ചെയ്യാം…