48എംപി ക്യാമറയിൽ വിവോ Z1X ഇന്ന് ഉച്ചയ്ക്ക് സെയിലിനു എത്തുന്നു

HIGHLIGHTS

48എംപി ക്യാമറയിൽ വിവോ Z1X ഇന്ന് ഉച്ചയ്ക്ക് സെയിലിനു എത്തുന്നു

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ Z1x എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ആദ്യത്തെ ഫ്ലാഷ് സെയിൽ ഇന്ന്  ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നതായിരിക്കും .കൂടാതെ HDFC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇതിനു ലഭിക്കുന്നതാണ് .അതുപോലെ തന്നെ നോ കോസ്റ്റ് Emi യും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.38   ഇഞ്ചിന്റെ ഫുൾ HD+  Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്  .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712 ൽ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾകളുള്ളത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 4500mAhന്റെ 22.5Wന്റെ ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .8  ജിബിയുടെ റാംമുതൽ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ വരെ ഇതിനുണ്ട് .20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മികച്ച ഫോൺ കൂടിയാണിത് .

Experienced Social Media And Content Marketing Specialist View Full Profile