വിവോയുടെ Z1 പ്രൊ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കാം
Surveyവിവോയുടെ പുതിയതായി പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു വിവോ Z1 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും ആണ് .5000 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14,990 രൂപമുതലാണ് ഇതിന്റെ വില ഫ്ലിപ്പ്കാർട്ടിൽ ആരംഭിക്കുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .
അവസാനമായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ബാറ്ററി ലൈഫിനെക്കുറിച്ചാണ് . 5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇതിനുണ്ട് .ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 14990 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
