Price Cut: 6000mAh ബാറ്ററിയുള്ള Vivo Y58 2000 രൂപ Discount ഓഫറിൽ വിൽക്കുന്നു

Updated on 08-Aug-2024
HIGHLIGHTS

Vivo Y58 19,499 രൂപയ്ക്കാണ് ലോഞ്ച് സമയത്ത് വിറ്റിരുന്നത്

ആമസോണിൽ 2000 രൂപ വിലക്കിഴിവിൽ ഫോൺ വാങ്ങാം

വിവോയിൽ നിന്ന് താങ്ങാനാവുന്ന സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് Vivo Y58 വാങ്ങാം

ബജറ്റിന് ഇണങ്ങുന്ന പുതിയ ഫോണാണ് Vivo Y58. വിവോയിൽ നിന്ന് താങ്ങാനാവുന്ന സ്മാർട്ട്‌ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസെന്ന് പറയാം. വിവോ വൈ58 സ്മാർട്ട്‌ഫോണിന്റെ വില ഇപ്പോൾ കുറച്ചു.

Vivo Y58 വിലക്കുറവിൽ

Vivo Y58 19,499 രൂപയ്ക്കാണ് ലോഞ്ച് സമയത്ത് വിറ്റിരുന്നത്. എന്നാൽ ആമസോണിൽ 2000 രൂപ വിലക്കിഴിവിൽ ഫോൺ വാങ്ങാം. ബാങ്ക് കാർഡ് പേയ്മെന്റ് ഉൾപ്പെടെയുള്ള ഓഫറാണിത്.

Vivo Y58 സ്പെസിഫിക്കേഷൻ

LCD ടെക്നോളജി ഉപയോഗിക്കുന്ന സ്ക്രീനാണ് വിവോ നൽകിയിട്ടുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ് വിവോ വൈ58. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 1024 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. 6.72 ഇഞ്ച് FHD LCD ഡിസ്‌പ്ലേയാണ് സ്ക്രീനിനുള്ളത്. IP64 റേറ്റിങ് ഈ സ്മാർട്ഫോണിന് ലഭിക്കുന്നു.

ഫോട്ടോഗ്രാഫിയ്ക്കായി ഫോണിൽ ഡ്യുവൽ ക്യാമറ യൂണിറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. 50 മെഗാപിക്സലിന്റെ HD പ്രൈമറി ക്യാമറ സ്മാർട്ഫോണിലുണ്ട്. ഇതുകൂടാതെ 2 മെഗാപിക്സലിന്റെ ബൊക്കെ ക്യാമറയും നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 8MP ഫ്രണ്ട് ക്യാമറയുണ്ട്. നൈറ്റ്, പോർട്രെയിറ്റ്, ഡ്യുവൽ വ്യൂ ഫീച്ചറുകൾ ക്യാമറയിൽ ലഭിക്കുന്നു.

വിവോ വൈ58-ൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രൊസസറാണുള്ളത്. ഇത് ഒക്ടാ കോർ സിപിയു ആർക്കിടെക്ചറുള്ള ഫോണാണ്. ഫൺടച്ച് OS 14-ൽ പ്രവർത്തിക്കുന്ന ഫോണാണിത്. 44W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വൈ58 സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 6,000mAh ബാറ്ററിയാണ്. സൈഡ്-മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് സ്മാർട്ഫോണിലുള്ളത്.

ഇപ്പോഴത്തെ ഓഫർ

കഴിഞ്ഞ മാസമാണ് വിവോ Y58 ലോഞ്ച് ചെയ്തത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് ഇപ്പോൾ ഓഫറുണ്ട്. 19,499 രൂപയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്.

Read More: Best Deal: ഇത്രയും വിലക്കുറവിൽ OnePlus 12 കിട്ടില്ല, ഇത് ശരിക്കും അമേസിങ്!

എന്നാൽ ആമസോണിൽ 18,499 രൂപയ്ക്ക് വിവോ വൈ58 ഇപ്പോൾ വിൽക്കുന്നു. ഇതിന് പുറമെ 1000 രൂപയുടെ ബാങ്ക് കിഴിവ് കൂടി ലഭിക്കുന്നതാണ്. SBI ക്രെഡിറ്റ് കാർഡ് പേയ്മെന്റിലൂടെ നിങ്ങൾക്ക് 1000 രൂപ ഇളവ് നേടാം. ഇങ്ങനെ വിവോ വൈ58 17,499 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :