സ്ലിം ഡിസൈനിൽ പവർഫുൾ ബാറ്ററിയുമായി Vivo Y51 Pro 5G ഇന്ത്യയിൽ പുറത്തിറങ്ങി. 7200mAh ബാറ്ററി, IP68, IP69 റേറ്റിങ്ങുള്ള വിവോ സ്മാർട്ട് ഫോണാണ് കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിലെ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ വിപണിയിലേക്കാണ് വിവോയുടെ വൈ സീരീസ് ഫോൺ പുറത്തിറക്കിയത്.
മോട്ടോയുടെയും റെഡ്മിയുടെയും സാംസങ്ങിന്റെയും പോരാട്ടം മുറുകുമ്പോൾ, കരുത്തുറ്റ ഫീച്ചറുകളുമായി വൈ51 പ്രോയും ലോഞ്ച് ചെയ്തത്. സ്മാർട്ട്ഫോണിന്റെ സവിശേഷതകളും വിലയും വിശദമായി അറിയാം.
Vivo Y51 Pro 5G Specifications
ഡ്യുവൽ സിം സപ്പോർട്ടുള്ള വിവോ 5ജി സ്മാർട്ട് ഫോൺ ആണിത്. 219g ഗ്രാം ഭാരവും ഡയമണ്ട് കട്ട് ക്യാമറ ഡിസൈനുമുള്ള വിവോ വൈ51 പ്രോയുടെ മറ്റ് സവിശേഷതകൾ ഇവിടെ കൊടുക്കുന്നു.
- ഡിസ്പ്ലേ: 6.75 ഇഞ്ച് എൽസിഡി സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. വിവോ വൈ51 പ്രോ 5ജിയിൽ 120Hz വരെ റിഫ്രഷ് റേറ്റും 83 ശതമാനം NTSC കവറേജുമുള്ള സ്ക്രീനാണ് ഇതിലുള്ളത്. ഈ ഹാൻഡ്‌സെറ്റിൽ കോമ്പോസിറ്റ് പ്ലാസ്റ്റിക് ബാക്ക് പാനലും നൽകിയിരിക്കുന്നു.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 വേർഷനാണ് ഇതിൽ പ്രവർത്തിക്കുന്നത്.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP68 + IP69 റേറ്റിംഗ് ഇതിലുണ്ട്.
- പ്രോസസർ: 4nm ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7360-ടർബോ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിൽ 2.5GHz പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്ന നാല് പെർഫോമൻസ് കോറുകളും 2.0GHz-ൽ ക്ലോക്ക് ചെയ്യുന്ന നാല് എഫിഷ്യൻസി കോറുകളും ഇതിനുണ്ട്. 8GB LPDDR4x റാമും 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജും ഇതിൽ ജോടിയാക്കിയിരിക്കുന്നു.
- ബാറ്ററി: 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 7,200mAh ബാറ്ററിയാണ് ഈ മിഡ് റേഞ്ച് ഹാൻഡ്സെറ്റിലുള്ളത്.
- ക്യാമറ: വിവോ Y51 പ്രോ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ട്. 50-മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 2-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8-മെഗാപിക്സൽ ക്യാമറ ഇതിനുണ്ട്. 4K റെസല്യൂഷൻ വീഡിയോ സപ്പോർട്ടിങ് ഈ സ്മാർട്ട് ഫോണിൽ ലഭിക്കും.
- ഡിസൈൻ: ഫോണിന്റെ പിൻഭാഗത്തെ ക്യാമറ മോഡ്യൂൾ ഒരു ഡയമണ്ട് ആകൃതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് വിവോ Y51 പ്രോ 5ജിയിലുള്ളത്.
- കണക്റ്റിവിറ്റി: കണക്റ്റിവിറ്റിക്കായി 5G, 4G LTE, ഡ്യുവൽ-ബാൻഡ് Wi-Fi ഓപ്ഷനുകൾ ഫോണിലുണ്ട്. ഇതിൽ ബ്ലൂടൂത്ത് 5.4, ഒരു USB ടൈപ്പ്-സി പോർട്ട്, GPS, BeiDou, GLONASS, ഗലീലിയോ, QZSS സപ്പോർട്ടും ലഭിക്കുന്നു.
Vivo Y51 Pro 5G India Price
വിവോ വൈ51 പ്രോ 5ജിയുടെ അടിസ്ഥാന വേരിയന്റിന് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. ഇതിന് ഇന്ത്യയിൽ വില 24,999 രൂപയാണ്. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് ഫോണിന് 27,999 രൂപയാകുന്നു.
ഫെസ്റ്റീവ് റെഡ്, നോബിൾ ഗോൾഡ് നിറങ്ങളിലാണ് വിവോ വൈ51 പ്രോ പുറത്തിറക്കിയത്. സ്മാർട്ട് ഫോണിന്റെ വിൽപ്പനയും ലോഞ്ചിന് പിന്നാലെ ആരംഭിച്ചു. എന്നാലും മാർച്ച് 16 ന് മുമ്പ് ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് മാത്രം 2,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.
Also Read: സാംസങ്, വിവോ സൈഡ് പ്ലീസ്! 200MP Telephoto ക്യാമറയുമായി Xiaomi 17 സീരീസ്, കളി മാറുന്നു
ഫ്ലിപ്കാർട്ട് വഴിയും വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും വിൽപ്പന ആരംഭിച്ചിട്ടുണ്ട്.
വിവോ വൈ51 പ്രോയുടെ പോരാളികൾ!
സാംസങ് ഗാലക്സി M36 5G, റെഡ്മി നോട്ട് 15 പ്രോ, മോട്ടോ ജി86 5ജി എന്നിവയ്ക്ക് പകരം തെരഞ്ഞെടുക്കാവുന്ന സ്മാർട്ട്ഫോണാണിത്. 6000mAh ബാറ്ററിയാണ് സാംസങ് ഗാലക്സി M36 5ജിയിലുള്ളത്.