7000mAh പവർഫുൾ, 200MP Samsung HP5 സെൻസറുള്ള വമ്പൻ Vivo ഫോൺ പുറത്തിറങ്ങി

Updated on 11-Nov-2025

വ്യത്യസ്തമായ ഫോണുകളിലൂടെ വിപണി കീഴടക്കുന്ന Vivo പുതിയ കിടിലൻ ഫോൺ പുറത്തിറക്കി. മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന വിവോ വി500 പ്രോയാണ് കമ്പനി അവതരിപ്പിച്ചത്. ചൈനയിൽ പുറത്തിറക്കിയ Vivo Y500 Pro ബാറ്ററിയിലും, ക്യാമറയിലുമെല്ലാം പുലിയാണ്. ഈ ഫോണിന്റെ വിലയും ഫീച്ചറുകളും എന്തൊക്കെയെന്ന് അറിയണ്ടേ?

Vivo Y500 Pro Specifications in Malayalam

1.5K റെസല്യൂഷനുള്ള 6.67 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 1600 nits പീക്ക് ബ്രൈറ്റ്നെസ്സും ഈ ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്.

ഇത് ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. 12GB വരെ LPDDR4X റാമും 512GB വരെ UFS2.2 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.

വിവോ വൈ500 പ്രോയിൽ 200 മെഗാപിക്സൽ സാംസങ് HP5 സെൻസറുണ്ട്. f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസർ ഫോണിനുണ്ട്. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചറുള്ള 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000mAh ബാറ്ററി ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി IP68+IP69-റേറ്റിങ്ങും ഈ ഫോണിനുണ്ട്.

വിവോ വൈ500 പ്രോയിൽ A-GPS, Beidou, GLONASS, Galileo, QZSS, OTG, Wi-Fi, NavIC ഓപ്ഷനുകളുണ്ട്. ഇതിൽ 5G, ബ്ലൂടൂത്ത് 5.4, GPS കണക്റ്റിവിറ്റി ലഭിക്കുന്നുണ്ട്. സ്മാർട്ഫോൺ യുഎസ്ബി ടൈപ്പ് സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. USB Type-C പോർട്ട് ഇതിനുണ്ട്.

ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ഗ്രാവിറ്റി സെൻസർ, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, ഫോട്ടോസെൻസിറ്റീവ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഫോണിലുണ്ട്. ബയോമെട്രിക് സ്ഥിരീകരണത്തിനായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

വിവോ വൈ500 പ്രോയുടെ ചൈനയിലെ വില എത്ര?

വിവോ വൈ500 പ്രോയ്ക്ക് നാല് സ്റ്റോറേജ് വേരിയന്റുകളാണ് ചൈനയിൽ അവതരിപ്പിച്ചത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,799 യുവാനാകും. ഇത് ഏകദേശം 22,000 രൂപയാണ്.

Also Read: Airtel Shock! Unlimited കോളിങ്ങും 1ജിബിയും തന്ന എയർടെൽ സൂപ്പർ ബജറ്റ് പ്ലാൻ ഇനി ഇല്ല?

8 ജിബി + 256 ജിബി ഫോണിന് 1,999 യുവാൻ (ഏകദേശം 25,000 രൂപ) ആണ് വില. 12 ജിബി + 256 ജിബി സ്റ്റോറേജിന് 2,299 യുവാൻ (ഏകദേശം 28,000 രൂപ) ആണ് വില. 12 ജിബി + 512 ജിബി വിവോ വൈ500 പ്രോയ്ക്ക് 2,599 യുവാൻ (ഏകദേശം 32,000 രൂപ) ആണ് വില.

ഈ സ്മാർട്ഫോണുകൾ ഓസ്പിഷ്യസ് ക്ലൗഡ്, ലൈറ്റ് ഗ്രീൻ, സോഫ്റ്റ് പൗഡർ, ടൈറ്റാനിയം ബ്ലാക്ക് നിറത്തിലാണ് പുറത്തിറക്കിയത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :