vivo y400 5g launched india
Vivo Y400 5G: 6000 mAh പവറും, Snapdragon പ്രോസസറുമുള്ള ഫോൺ പുറത്തിറങ്ങി. 120Hz റിഫ്രഷ് റേറ്റുള്ള, Snapdragon 4 Gen 2 പ്രോസസറാണ് ഇതിലുള്ളത്. പവറിലും കരുത്തനായ വിവോ വൈ400 ഫോണാണ് വന്നിരിക്കുന്നത്. ഈ പുത്തൻ വിവോ 5ജി ഫോണിന്റെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് വിവോ Y400 5ജിയിലുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റും 1800 നിറ്റ്സ് ലോക്കൽ പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് ഫീച്ചർ ഫോണിന് നൽകിയിരിക്കുന്നു. 30 മിനിറ്റ് മുങ്ങിയാലും വെള്ളം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.
ഇതിൽ നൽകിയിരിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ്. ലാവ ബ്ലേസ് ഡ്രാഗൺ, പോകോ എം7 ഫോണുകൾക്ക് സമാനമായ പ്രോസസറാണ് ഇതിലുള്ളത്. 8GB റാമും 128GB അല്ലെങ്കിൽ 256GB സ്റ്റോറേജും ഈ വിവോ 5ജിയ്ക്കുണ്ട്.
വിവോ Y400 5G-യിൽ സോണി IMX852 പ്രൈമറി സെൻസറാണുള്ളത്. ഇതിൽ 2MP ബൊക്കെ ലെൻസും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 32MP ഷൂട്ടറും നൽകിയിട്ടുണ്ട്.
ഈ മിഡ്-റേഞ്ച് ഫോണിൽ 90W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. ഇതിന് പവർ നൽകാൻ 6,000mAh ബാറ്ററിയുമുണ്ട്. നിങ്ങൾക്ക് വെറും 20 മിനിറ്റിനുള്ളിൽ 1 മുതൽ 50% വരെ ചാർജാക്കാൻ സാധിക്കുന്ന മിഡ് റേഞ്ച് ഫോണാണിത്.
വിവോ Y400 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 സോഫ്റ്റ് വെയറാണുള്ളത്. എന്നാൽ എത്ര വർഷം വരെയുള്ള അപ്‌ഡേറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. 50 മാസത്തെ സുഗമമായ എക്സ്പീരിയൻസ് ഒപ്റ്റിമൈസേഷൻ ഇതിൽ നിന്ന് ലഭിക്കുമെന്ന് വിവോ അറിയിച്ചു.
വിവോ വൈ400 5ജി സ്മാർട്ഫോണിൽ രണ്ട് വേരിയന്റുകളാണുള്ളത്. ഇതിൽ 8ജിബി/128ജിബി സ്റ്റോറേജുള്ള സെറ്റിന് 21,999 രൂപയാകും. 8 ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള സെറ്റിന് 23,999 രൂപയാകുന്നു. ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീൻ എന്നീ രണ്ട് നിറങ്ങളാണ് സ്മാർട്ഫോണിനുള്ളത്.
ഓഗസ്റ്റ് 7 മുതൽ വിവോയുടെ സ്വന്തം വെബ്‌സൈറ്റിൽ നിങ്ങൾക്ക് സ്മാർട്ഫോൺ ലഭ്യമാകും. അതുപോലെ ഫ്ലിപ്കാർട്ട്, ആമസോൺ, എല്ലാ റീട്ടെയിൽ പങ്കാളി ഔട്ട്‌ലെറ്റുകളിലും ഹാൻഡ്സെറ്റ് വിൽപ്പനയുണ്ടാകും.
Also Read: BSNL Freedom Offer! വെറും 1 രൂപയ്ക്ക് Unlimited കോളിങ്, 2GB പ്രതിദിന ഡാറ്റ, SMS ഓഫറുകളും!