വിവോ X90 ഫോണുകൾ ഉടനെത്തും! പ്രോമോ വീഡിയോ

Updated on 17-Nov-2022
HIGHLIGHTS

നവംബർ 22ന് വിവോ X90 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് സൂചന

50 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഫോണാണിത്

രണ്ട് ദിവസത്തിനകം പ്രീ-ബുക്കിങ് ആരംഭിക്കുമെന്നും പറയുന്നു

മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ (Vivo) തങ്ങളുടെ X90 പരമ്പരയിലെ ഫോണുകൾ ഈ വർഷം അവസാനം പുറത്തിറക്കുമെന്ന് സൂചന. എന്നാൽ ഈ പുതുപുത്തൻ മോഡലിനെ കുറിച്ചോ, അത് എന്നായിരിക്കും വിപണിയിലെത്തുക എന്നത് സംബന്ധിച്ചോ കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിട്ടില്ല. എന്നാൽ, ഇപ്പോൾ പ്രചരിക്കുന്ന ഒരു പ്രോമോ വീഡിയോയിൽ വിവോ എക്സ്90(Vivo X90)ന്റെ ലോഞ്ച് തീയതിയെ കുറിച്ചും മറ്റും വ്യക്തത നൽകുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഈ പ്രോമോ വീഡിയോ വിവോ ഔദ്യോഗികമായി പുറത്തുവിട്ടതല്ല.

വിവോയുടെ സ്വദേശമായ ചൈനയിൽ നവംബർ 22ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് X90 സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുമെന്നാണ് പ്രൊമോ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ വിവോ എക്സ്90 Pro+ (Vivo X90 Pro+) കറുപ്പ് നിറത്തിലാണെന്ന് പറയുന്നു. നവംബർ 14 മുതൽ ചൈനയിൽ X90 പരമ്പരിയിൽ ഉൾപ്പെട്ട ഫോണുകൾക്കുള്ള പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നും വീഡിയോയിൽ സൂചിപ്പിക്കുന്നു. 

Vivo X90 Pro+യുടെ സവിശേഷതകൾ

വിവോ എക്സ്90 പരമ്പരയിൽ ഉൾപ്പെട്ട Vivo X90 Pro+യുടെ സവിശേഷതകളെ കുറിച്ച് നിലവിൽ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. എന്നിരുന്നാലും, മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം, Vivo X90 Pro+ന് 6.78 ഇഞ്ച് സാംസങ് AMOLED E6 പാനലും 2K റെസല്യൂഷനും 120Hz റീഫ്രഷ് റേറ്റും ഉണ്ടായിരിക്കും.

50 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. ഇതിൽ സോണി IMX989V 50MPയുടെ 1 ഇഞ്ച് വലിപ്പമുള്ള പ്രൈമറി സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 64 എംപി ഓമ്‌നിവിഷൻ സെൻസറുള്ള  ടെലിഫോട്ടോ ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. 3x ഒപ്റ്റിക്കൽ സൂം ലെൻസും, മികച്ച ലോ-ലൈറ്റ് ഫോട്ടോകൾക്കായി ത്രീ-സ്റ്റേജ് എക്‌സ്‌പോഷർ എച്ച്‌ഡിആർ ഫോട്ടോഗ്രാഫിയും ഈ സ്‌മാർട്ട്‌ഫോണിന് ലഭിക്കും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :