Vivo X90 Pro Offer: Vivo ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഫ്ലിപ്കാർട്ട് ഓഫർ

Updated on 20-Oct-2023
HIGHLIGHTS

വിവോ X90 പ്രോ ഫോണുകൾക്ക് വമ്പൻ ഓഫർ

ക്യാമറയിലും പെർഫോമൻസിലുമെല്ലാം മികവ് പുലർത്തുന്ന ഫോണാണിത്

50MP OIS ആണ് ഫോണിന്റെ മെയിൻ ക്യാമറ

ആൻഡ്രോയിഡ് ഫോണുകൾക്ക് വിപണിയിൽ ഇപ്പോൾ നല്ല ഡിമാൻഡാണുള്ളത്. ഇതിന് കാരണം, കൂടുതൽ നൂതന ടെക്നോളജികൾ ആൻഡ്രോയിഡ് സെറ്റുകളിലുണ്ടെന്നും, ക്യാമറയിലും ബാറ്ററിയിലുമെല്ലാം അവ പ്രതീക്ഷയ്ക്കൊത്ത് നിലവാരം പുലർത്തുന്നു എന്നതിനാലുമാണ്. Vivo-യും വിപണിയിലെ ജനപ്രിയ ഫോണായി ഇടംപിടിക്കുകയും വിൽപ്പനയിൽ മുന്നേറ്റം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് വിവോ X90 സീരീസ് പുറത്തിറങ്ങിയിരുന്നു. വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ ക്യാമറയിലും പെർഫോമൻസിലുമെല്ലാം മികവ് പുലർത്തുന്നുണ്ട്. ഫോൺ ആഗ്രഹമുണ്ടായിരുന്നിട്ടും, ഇതുവരെ വാങ്ങാൻ സാധിക്കാതെ പോയവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം ഒരുങ്ങുകയാണ്.

Vivo X90-ന് ഇതാ ഓഫർ

10,000 രൂപ വില കുറച്ച് ഫോൺ വാങ്ങാമെന്നതാണ് ഓഫർ. ഇതിന് പുറമെ ബാങ്ക് കിഴിവുകളും കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ലാഭത്തിൽ വിവോയുടെ ഈ കിടിലൻ സെറ്റ് പർച്ചേസ് ചെയ്യാനാകും. ഓർക്കുക, വിവോയുടെ വിവോ X90 പ്രോയ്ക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഓഫറിന് മുന്നേ ഫോണിന്റെ പ്രത്യേകതകൾ ഇവിടെ വിശദമാക്കുന്നു.

വിലക്കുറവിൽ വാങ്ങാം… Vivo X90 Pro

Vivo X90 Pro സ്പെസിഫിക്കേഷനുകൾ

X90 പ്രോയ്ക്ക് 6.78-ഇഞ്ച് FHD+ വളഞ്ഞ AMOLED സ്‌ക്രീനാണ് വരുന്നത്. 120Hz വരെ റീഫ്രെഷ് റേറ്റാണ് വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Funtouch OS 13-ലാണ് വിവോയുടെ ഈ ഫ്ലാഗ്ഷിപ് ഫോൺ പ്രവർത്തിക്കുന്നത്. 120Wന്റെ വയർഡ് ഫ്ലാഷ് ചാർജിങ്ങും, 50W വയർലെസ് ചാർജിങ്ങും വിവോ എക്സ്90 ഫോണിൽ വരുന്നു. 4,870mAh ബാറ്ററിയാണ് ഇതിലുള്ളത്.

Vivo ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ ഫ്ലിപ്കാർട്ട് ഓഫർ

Vivo X90 Pro ക്യാമറ

50MP OIS ആണ് ഫോണിന്റെ മെയിൻ ക്യാമറ. 12MP അൾട്രാവൈഡ് ലെൻസും, 50MP പോർട്രെയ്റ്റ് OIS റിയർ ലെൻസും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾക്കായി 32 മെഗാപിക്സലിന്റെ സെൻസർ ഫോണിലുണ്ട്.

വിവോയുടെ എക്സ് സീരീസ് പ്രോ ഫോണിന്റെ വിലയും ഓഫറും

18% വിലക്കിഴിവാണ് ഈ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വിവോ X90 പ്രോ ഇപ്പോൾ വെറും 74,999 രൂപ കിഴിവിൽ flipkart ഓഫറിലൂടെ വാങ്ങാം. വിവോയുടെ ഔദ്യോഗിക സൈറ്റുകളിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫർ ലഭ്യമാണ്. ലെജൻഡറി ബ്ലാക്ക് കളറിലുള്ള ഫോണിനാണ് ഓഫറുള്ളത്.

Read More: Jio vs Airtel unlimited plan: ഒരേ വില, എങ്കിലും അൺലിമിറ്റഡ് പ്ലാനിൽ ഏതിൽ ലാഭം?

ഫ്ലിപ്കാർട്ട് വഴി പർച്ചേസ് ചെയ്യുമ്പോൾ ബാങ്ക് കാർഡുകൾ വഴിയുള്ള അധിക ഡിസ്കൌണ്ടും, നോ-കോസ്റ്റ് EMI ഓപ്ഷനുകളും ഇതിൽ ലഭ്യമാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :