അമ്പരിപ്പിക്കുന്ന വിലയിൽ ,50+48+32+8 എംപി ക്യാമറയിൽ ഇതാ വിവോ X60 പ്രൊ പ്ലസ് എത്തി

അമ്പരിപ്പിക്കുന്ന വിലയിൽ ,50+48+32+8 എംപി ക്യാമറയിൽ ഇതാ വിവോ X60 പ്രൊ പ്ലസ് എത്തി
HIGHLIGHTS

Vivo X60 Pro+ എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .Vivo X60 Pro+ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഒരുപാടു മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുതന്നെയാണ് Vivo X60 Pro+ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾക്ക് CNY 4,998 (ഇന്ത്യൻ വിപണിയിൽ ഏകദേശം  Rs. 56,500) രൂപയാണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.56 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 1,080×2,376 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ HDR10 കൂടാതെ  HDR10+ സപ്പോർട്ടും & 19.8:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്ത് .അതുപോലെ താന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ലാണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബി റാം ,128 ജിബിയുടെ സ്റ്റോറേജ് &  12GB + 256GB സ്റ്റോറേജ് വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

ക്യാമറകളും ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ഫീച്ചറുകൾ തന്നെയാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറുകൾ + 32 മെഗാപിക്സൽ പോർറ്റയിറ്റ് ഷൂട്ടർ + 8 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .അതായത് പിന്നിൽ മുഴുവനായി 138 മെഗാപിക്സൽ ലഭിക്കുന്നുണ്ട് .

4,200mAhന്റെ (upports 55W fast charging )ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ  വേരിയന്റുകൾക്ക് CNY 4,998 (ഇന്ത്യൻ വിപണിയിൽ ഏകദേശം  Rs. 56,500) രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo
Compare items
  • Water Purifier (0)
  • Vacuum Cleaner (0)
  • Air Purifter (0)
  • Microwave Ovens (0)
  • Chimney (0)
Compare
0