വെറുമൊരു ഫ്ലാഗ്ഷിപ്പ് ഫോൺ എന്നതിലുപരി, പ്രൊഫഷണൽ ക്യാമറ സിസ്റ്റം ഫോണുകളിലേക്ക് എത്തിക്കുകയാണ് വിവോ. സ്മാർട്ട്ഫോൺ ലോകം ഇന്നുവരെ കാണാത്ത മികച്ച ഫ്ലാഗ്ഷിപ്പാകും ഇനി വരുന്ന Vivo X300 Ultra. ഡ്യുവൽ 200MP ക്യാമറയും Zeiss ട്യൂൺഡ് ലെൻസുകളും ടെക് പ്രേമികൾക്ക് നൽകുന്ന സൂചനയാണിത്. സാംസങ്ങിന്റെയും സോണിയുടെയും ഏറ്റവും കരുത്തുറ്റ 200MP സെൻസറുകളാണ് വിവോയുടെ ഈ ഫോണിൽ നൽകുക.
പ്രീമിയം ലുക്കും കരുത്തുറ്റ പ്രോസസറും പവർഫുൾ ബാറ്ററിയും വിവോ എക്സ്300 അൾട്രായിൽ പ്രതീക്ഷിക്കാം. ഈ വിവോ 5ജി ഫോണിന്റെ ലീക്കുകളിൽ വിവരിക്കുന്ന പ്രത്യേകതകളും ഏകദേശ വിലയും ലോഞ്ച് വിശേഷങ്ങളും വിശദമായി മനസിലാക്കാം.
ഈ വിവോ ഫോണിന്റെ ക്യാമറയെ കുറിച്ച് ജിസ്മോചൈനയിൽ ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. വിവോ എക്സ്300 പ്രോ, X300 സ്റ്റാൻഡേർഡ് മോഡൽ നിരയിലേക്കാണ് ഇനി അൾട്രാ വേർഷൻ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഫോട്ടോഗ്രാഫിയിൽ അതിഗംഭീര പെർഫോമൻസ് തന്നെ വിവോ എക്സ്300 അൾട്രായിൽ പ്രതീക്ഷിക്കാം.
ഇതിലെ പ്രൈമറി, ടെലിഫോട്ടോ ക്യാമറകളാണ് വാർത്തയിൽ ഇടം പിടിക്കുന്നത്. യഥാക്രമം 200MP സോണി LYT-901 സെൻസറും, 200MP സാംസങ് ISOCELL HPO സെൻസറും സ്മാർട്ട് ഫോണിൽ ഉൾപ്പെടുത്തും. 50MP അൾട്രാ വൈഡ് സെൻസർ കൂടി നൽകിയുള്ള ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റാമാകും ഫോണിൽ നൽകുക.
പ്രൈമറി ക്യാമറയ്ക്ക് 23–24mm ഫോക്കൽ ലെങ്തിന് പകരം വിവോ 35mm തുല്യമായ ലെൻസാകും ഉപയോഗിക്കുന്നത്. ഇതിലും കമ്പനി Zeiss ലെൻസ് ട്യൂൺഡ് ക്യാമറ സിസ്റ്റം അവതരിപ്പിക്കും.
മറ്റൊരു ഹൈലൈറ്റ് മെയിൻ സെൻസറിന്റെ വലുപ്പം 1/1.12 ഇഞ്ചിനേക്കാൾ കൂടുതലാണ്. ഇത് കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോഗ്രാഫിക്ക് സഹായിക്കും. 200mm അല്ലെങ്കിൽ 400mm വരെ ഫോക്കൽ ലെങ്ത് വിവോ എക്സ്300 അൾട്രായിലുണ്ട്. ഏകദേശം 1600mm ന് തുല്യമായ സൂം ലെവലുകളും ഫോണിൽ നൽകിയേക്കും.
ഇതിൽ ഫുൾ ഫോക്കൽ ലെങ്ത് 4K 120fps 10bit ലോഗ് റെക്കോർഡിംഗ് സപ്പോർട്ടുണ്ടാകുമെന്ന് gizmochina സൂചിപ്പിക്കുന്നു. ഫോണിന്റെ മുൻഗാമിയുടെ 4K 60fps ലോഗ് വീഡിയോയേക്കാൾ X300 അൾട്രായിൽ ഫ്രെയിം റേറ്റ് 120fps ആണ് നൽകുക. വിവോയുടെ ടെലിഫോട്ടോ കിറ്റും ഉൾപ്പെടുത്തുമെന്നാണ് MWC ഇവന്റിൽ കമ്പനി അറിയിച്ചത്.
ഗീക്ക്ബെഞ്ചിൽ V2562 എന്ന മോഡൽ നമ്പറിൽ ഫോൺ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാകും ഫോണിൽ ഉൾപ്പെടുത്തുന്നതെന്നാണ് ജിസ്മോചൈന പറയുന്നത്. ഇതിന് 16GB സപ്പോർട്ടുണ്ടാകുമെന്നും കരുതുന്നു.
പ്രോസസറിലും ക്യാമറയിലും ഒപ്പം ബാറ്ററിയിലും ഇത് ഗംഭീര സ്മാർട്ട് ഫോണാകും. 100W സപ്പോർട്ടുള്ള 7,000mAh ബാറ്ററി ഇതിൽ നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 6.82-inch 2K OLED ഡിസ്പ്ലേയുള്ള ഫ്ലാഗ്ഷിപ്പ് അതികായൻ ആകും വിവോ എക്സ്300 അൾട്രാ.
കൃത്യമായ ലോഞ്ച് തീയതി വിവോ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, X300 അൾട്രാ 2026 മാർച്ച് അവസാനത്തോടെ ചൈനയിൽ എത്തുമെന്നാണ് ബാൾഡ് പാണ്ടയിലെ റിപ്പോർട്ടുകൾ. മാർച്ച് 30 ആയിരിക്കുമെന്നും മറ്റ് ചില റിപ്പോർട്ടുകൾ ശരി വയ്ക്കുന്നു. ഇന്ത്യയിൽ ഈ കരുത്തൻ ഫോൺ ഈ വർഷം രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
Also Read: 30000 രൂപ ലാഭിക്കാം! അംബാനി ഉപയോഗിക്കുന്ന iPhone മോഡലിന് അസാധാരണമായൊരു ഓഫർ
ഇതിനൊപ്പം ഇവന്റിൽ കമ്പനി Vivo X300s മോഡലും, വിവോ Pad 6 Pro എന്ന ടാബ്ലെറ്റും പുറത്തിറക്കിയേക്കും.
സ്മാർട്ട് ഫോണിന്റെ വിലയെ കുറിച്ച് കമ്പനിയുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാലും ഈ വിവോ ഫ്ലാഗ്ഷിപ്പിന്റെ വിലയെ കുറിച്ചും സൂചനകൾ വരുന്നു. ഏകദേശം 1,60,000 രൂപയായിരിക്കും വിവോ എക്സ്300 അൾട്രായുടെ വിലയെന്നാണ് വാർത്തകൾ വിശദമാക്കുന്നത്.