മികച്ച ഫോട്ടോഗ്രാഫി, സ്റ്റൈലിഷ് ഡിസൈനുമുള്ള പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ വിപണിയിലെത്തുന്നു. Vivo 5G ടോപ് പെർഫോമൻസ് മൊബൈൽ ഫോൺ ഇന്ന് ചൈനയിൽ ലോഞ്ച് ചെയ്യുന്നു. Vivo X300, Vivo X300 Pro എന്നീ ഫോണുകളാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. ചൈനീസ് സമയം രാത്രി 7 മണിയ്ക്കാണ് ലോഞ്ച്. ഇന്ത്യൻ സമയം വൈകുന്നേരം 4.30-നാണ് ഫോൺ അവതരിപ്പിക്കുക. ഇന്ത്യയിൽ ഫോൺ നവംബറിലോ, ഡിസംബറിലോ ആയിരിക്കും ലോഞ്ച് ചെയ്യുക.
6.78 ഇഞ്ച് വൃത്താകൃതിയിലുള്ള മൈക്രോ-കർവ്ഡ് BOE Q10+ ഡിസ്‌പ്ലേയായിരിക്കും X300 പ്രോയ്ക്കുള്ളത്. ചെറിയ മോഡലിന് സമാനമായ റെസല്യൂഷനും റിഫ്രഷ് റേറ്റും ഡിസ്പ്ലേയ്ക്കുണ്ട്. മികച്ച കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി പെർഫോമൻസ് നൽകുന്ന ചിപ്പായിരിക്കും ഫോണിൽ കൊടുക്കുക. എന്നുവച്ചാൽ ഇതിൽ V1, V3+ ഇമേജിംഗ് ചിപ്പുകൾ ഉൾപ്പെടുത്തുമെന്നാണ് സൂചന.
50MP-യിൽ ഒരു പ്രൈമറി സോണി LYT-828 സെൻസർ, 50MP-യിൽ ഒരു അൾട്രാ-വൈഡ് സാംസങ് JN1 ലെൻസും നൽകിയേക്കും. 200MP-യുടെ അതിശയിപ്പിക്കുന്ന റെസല്യൂഷനിൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ അവതരിപ്പിച്ചേക്കും. ഇത് സാംസങ് HPB-യിൽ നിന്നുള്ള ലെൻസാണ്. Zeiss ട്യൂൺ ചെയ്ത ക്യാമറയാണ് വിവോ എക്സ്300 പ്രോയിലുണ്ടാകുക.
90W വയർഡ്/40W വയർലെസ് പോലുള്ള ഫാസ്റ്റ് ചാർജിംഗ് സവിശേഷതകളുണ്ടാകും. OriginOS 6 സോഫ്റ്റ്‌വെയർ അവതരിപ്പിക്കുമെന്നാണ് സൂചന.
വിവോ എക്സ്300 5ജിയുടെ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ ഇവയാണ്. ഇതിൽ120Hz റിഫ്രഷ് റേറ്റുള്ള 6.31 ഇഞ്ച് ഡിസ്പ്ലേയുണ്ടാകും. 1.5K LTPO OLED സ്ക്രീനാണ് നൽകുക. റിപ്പോർട്ടുകൾ പ്രകാരം മീഡിയടെക് ഡൈമെൻസിറ്റി 9500 പ്രോസസറിൽ പ്രവർത്തിക്കും. ഇത് 12 ജിബി വരെ റാമും 256 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജുമുള്ള സെറ്റായിരിക്കും.
സ്റ്റാൻഡേർഡ് വിവോ എക്സ്300 5ജിയിൽ 200 എംപി സാംസങ് എച്ച്പിബി മെയിൻ സെൻസർ നൽകിയേക്കും. ഇതിൽ 50 എംപി സാംസങ് ജെഎൻ1 അൾട്രാ-വൈഡ് ലെൻസും 50 എംപി സോണി എൽവൈടി-602 പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസറും കൊടുത്തേക്കും.
സെൽഫിയിലേക്ക് വന്നാൽ 50MP സാംസങ് JN1 ഫ്രണ്ട് ക്യാമറയുണ്ടാകും. 90 വാട്ട് വയർഡ്, 40 വാട്ട് വയർലെസ് ചാർജിംഗ് ഫോൺ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇതിൽ 6,040mAh ബാറ്ററി കപ്പാസിറ്റിയുണ്ടായിരിക്കും. ഫോണിന്റെ ഡ്യൂറബിലിറ്റിയിലേക്ക് വന്നാൽ IP68-റേറ്റിങ്ങുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറാകും നൽകുന്നത്.
ചൈനയിൽ വിവോ എക്സ് 300 സീരീസിന്റെ വില 4,699 യുവാനാകും. എന്നുവച്ചാൽ ഏകദേശം 58,350 രൂപ മുതലാകും. ഇന്ത്യയിൽ വിവോ എക്സ് 300-ന്റെ വില 70,000 മുതൽ 75,000 രൂപ വരെയായേക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവോ എക്സ് 300 പ്രോയുടെ ഇന്ത്യയിലെ വില 1,00,000 രൂപ മുതലാകും എന്നാണ് സൂചന.
Also Read: വിവോ ഫസ്റ്റ് 200MP ക്യാമറ ഫോൺ മിഡ് റേഞ്ചിൽ, Vivo V60e ബാറ്ററി, ക്വാഡ് ഡിസ്പ്ലേ, ക്യാമറ ഫീച്ചറുകൾ