സാംസങ് എസ് സീരീസിലെ ഫ്ലാഗ്ഷിപ്പും ഐഫോണുകളുമാണല്ലോ ക്യാമറയിൽ കേമന്മാർ. എന്നാൽ ഇവർക്ക് പറ്റിയ മറ്റൊരു കൊമ്പനുണ്ട്. Vivo X300 Pro, X300 5G എന്നീ സീരീസുകളും സാംസങ് ഫോട്ടോഗ്രാഫിയെ പിന്തള്ളുന്ന പെർഫോമൻസിലായിരിക്കും വരുന്നത്. കാരണം വിവോയുടെ ഫ്ലാഗ്ഷിപ്പുകളായ വിവോ X200 പ്രോ ജനശ്രദ്ധ പിടിച്ചുപറ്റിയ ഫോട്ടോഗ്രാഫി കൊമ്പനാണ്. പോരാഞ്ഞിട്ട് സ്റ്റൈലിഷ് ഡിസൈനും ഉത്തമമായ പെർഫോമൻസും. ഇനി അടുത്ത തലമുറയിലേക്ക് വരുന്നത് വിവോ X300 പ്രോയാണ്.
വിവോ എക്സ് 300 പ്രോയും എക്സ് 300 സ്മാർട്ഫോണും അടുത്ത മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി സ്ഥിരീകരിച്ചത്. ഡിസ്പ്ലേ, ക്യാമറ, ബാറ്ററി എന്നിവയിലെല്ലാം മുൻമോഡലുകളേക്കാൾ അപ്‌ഗ്രേഡുകൾ കൊണ്ടുവരും. വിവോ എക്സ് 300 സീരീസ് ലോഞ്ച് തീയതി, സ്പെസിഫിക്കേഷനുകൾ, വില റേഞ്ച് എന്നിവ അറിയാം.
വിവോ X300 സീരീസ് ഒക്ടോബർ 13 ന് ലോഞ്ച് ചെയ്യും. ചൈനീസ് സമയം വൈകുന്നേരം 7 മണിക്ക്, അതായത് ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് വിവോയുടെ ഫ്ലാഗ്ഷിപ്പും എക്സ്300 ഫോണും പുറത്തിറങ്ങും. വെയ്‌ബോയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ചൈനയിലെ ലോഞ്ച് മാത്രമാണ്. ഇന്ത്യയിലെ ലോഞ്ച് തീയതി ഇപ്പോൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിവോ എക്സ്300, വിവോ എക്സ്300 പ്രോ ഫോണുകൾ ഡിസംബറിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.
ഈ രണ്ട് സ്മാർട്ഫോണുകളിലും മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്സെറ്റായിരിക്കും കൊടുക്കുന്നത്. ഇമ്മോർട്ടാലിസ്-ഡ്രേജ് ജിപിയുമായി ബന്ധിപ്പിച്ചിട്ടുള്ള വിവോ സ്മാർട്ഫോണായിരിക്കും ഇത്. ഇതിൽ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ X300 പ്രോയിൽ 7,000 mAh ബാറ്ററി ഉണ്ടായിരിക്കാം എന്നാണ് സൂചന.
ഈ ഫോണുകൾ സസ്പെൻഡ് ചെയ്ത വാട്ടർ ഡ്രോപ്ലെറ്റ് ഡിസൈനിലുള്ള ക്യാമറ യൂണിറ്റിലായിരിക്കും അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് എക്സ് 300 ഫോൺ ഫ്രീ ബ്ലൂ, കംഫർട്ടബിൾ പർപ്പിൾ, പ്യുവർ ബ്ലാക്ക്, പിങ്ക് ഓപ്ഷൻ എന്നിവയിലാകുമെന്ന് കമ്പനി സ്ഥിരീകരിച്ചതാണ്.
വിവോ എക്സ് 300 സീരീസിൽ ആദ്യത്തെ കസ്റ്റം-ബിൽറ്റ് സൂപ്പർ സെൻസ് വൈബ്രേഷൻ മോട്ടോർ നൽകുമെന്നും സൂചനയുണ്ട്. വിവോ എക്സ് 300 പ്രോയിൽ ഡ്യുവൽ-ചാനൽ യുഎഫ്എസ് 4.1 ഫോർ-ലെയ്ൻ സ്റ്റോറേജുമായി ജോടിയാക്കിയ യൂണിവേഴ്സൽ സിഗ്നൽ ആംപ്ലിഫയർ ചിപ്‌സെറ്റ് ഇതിലുണ്ടാകും. ക്യാമറയിലേക്ക് വന്നാൽ ഇതിൽ 200 എംപി പ്രൈമറി സെൻസറുണ്ടാകുമെന്നാണ് വിവരം. അതും Zeiss സപ്പോർട്ടുള്ള സാംസങ് സെൻസർ ഇതിൽ കൊടുക്കുന്നുണ്ട്.
വിവോ X300-ന് 6.31 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 120Hz റിഫ്രഷ് റേറ്റും, HDR10+ പിന്തുണ എന്നിവ ഉണ്ടായിരിക്കാം. 16GB വരെ റാമും 1TB വരെ സ്റ്റോറേജും ഇതിനുണ്ടാകാം.
റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് വിവോ X300 ഫോണിന് ഏകദേശം 69,999 രൂപയായേക്കും. വിവോയുടെ X300 പ്രോയ്ക്ക് ഏകദേശം 99,999 രൂപയും വിലയാകുമെന്നാണ് സൂചന.
Also Read: തുടങ്ങി മക്കളേ, പൂരം!!! Amazon-ൽ 20000 രൂപയ്ക്ക് താഴെ Best Stylish Phones പർച്ചേസ് ചെയ്യാം…