Vivo X300 FE
സ്മാർട്ട് ഫോൺ ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിച്ച X300 സീരീസിലെ ഏറ്റവും പുതിയ കരുത്തൻ Vivo X300 FE ഉടൻ ഇന്ത്യയിലേക്ക്. ലോകപ്രശസ്തമായ Zeiss ഒപ്റ്റിക്സ് ക്യാമറ ടെക്നോളജി, ഒരു കോംപാക്റ്റ് സ്മാർട്ട് ഫോണാണ് വിവോ അവതരിപ്പിക്കുക. മാർച്ച് 4 ന് വിവോ X300 FE റഷ്യയിൽ പുറത്തിറക്കി.
മനംകവരുന്ന സ്ലിം ഡിസൈനും, കരുത്തുറ്റ പ്രോസസറും, പ്രൊഫഷണൽ നിലവാരമുള്ള ക്യാമറയും ഒത്തുചേരുന്ന സ്മാർട്ട് ഫോൺ ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന വാർത്ത വരുന്നു. ഈ കോംപാക്റ്റ് ഫ്ലാഗ്ഷിപ്പിന്റെ ലോഞ്ച് വിശേഷങ്ങളും പ്രതീക്ഷിക്കുന്ന വിലയും മറ്റ് സവിശേഷതകളും അറിയാം.
വിവോ എക്സ്300 സീരീസിലേക്കുള്ള ഫാൻ എഡിഷൻ ആണ് ഈ മോഡലിൽ വരുന്നത്. അതിനാൽ തന്നെ ടോപ് ഫ്ലാഗ്ഷിപ്പ് വാങ്ങാനാവാത്തവർക്ക് ബജറ്റ് വിലയിൽ ഫോൺ പർച്ചേസ് ചെയ്യാനാകും.
മാർച്ച് 4 ന് റഷ്യയിൽ ഫോൺ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ അറിയിച്ചിട്ടില്ല. വരുന്ന രണ്ട് മാസത്തിനുള്ളിൽ ഫോൺ പുറത്തിറക്കിയേക്കും.
ഫോണിന്റെ വിലയെ കുറിച്ചും ചില സൂചനകൾ വരുന്നു. രണ്ട് വേരിയന്റുകളിലാകും ഫോൺ പുറത്തിറങ്ങുന്നത്. വിവോ എക്സ്200 ഫാൻ എഡിഷന്റെ സ്റ്റാൻഡേർഡ് വേരിയന്റ് 12 ജിബി റാമും 256 ജിബി സ്റ്റോറേജുള്ളതാകും. റഷ്യയിൽ ഇതിന് ഏകദേശം 71,000 രൂപ വില വരും.
ഉയർന്ന 512 ജിബി വേരിയന്റിന് ഏകദേശം 76,000 രൂപ വിലയാണ്. ഇന്ത്യയിലും ഫാൻ എഡിഷന് ഏകദേശം ഇതേ വില തന്നെയാകും. വിവോ X200 FE ഫോണിന്റെ വിലയെ കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല.
Also Read: 10001 mAh ബാറ്ററിയോ! പവർ ബാങ്കിന്റെ പവറുള്ള Realme Narzo Power 5G ഇന്ത്യയിൽ, വെറും Rs 23999 മുതൽ