50MP ZEISS ക്യാമറ Vivo X100 Pro വമ്പിച്ച വിലക്കുറവിൽ, ഫെസ്റ്റിവൽ സെയിലിൽ!

Updated on 26-Sep-2025
HIGHLIGHTS

34 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോണിൽ നിന്ന് നേടാം

ഇതിൽ വിവോ ZEISS-മായി ചേർന്നുള്ള സെൻസറാണ് കൊടുത്തിരിക്കുന്നത്

100W ഫ്ലാഷ് ചാർജിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു

Vivo X100 Pro ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിനായി നിങ്ങൾ നോക്കിയിരിക്കുകയാണെങ്കിൽ, വലിയ ലാഭത്തിൽ വിവോ ടോപ് ഫോൺ സ്വന്തമാക്കാം. 65000 രൂപയ്ക്ക് താഴെ വിവോ X100 Pro 5G ഫോൺ വാങ്ങിക്കാം.

ഒരു ലക്ഷത്തിനടുത്ത് വിലയാകുന്ന വിവോ X100 പ്രോ ഫോണാണിത്. ഇത് സ്വന്തമാക്കാനുള്ള ഏറ്റവും നല്ല ഓഫറാണ് ആമസോൺ ഫെസ്റ്റിവൽ. കഴിഞ്ഞ വർഷത്തെ വിവോയുടെ പ്രീമിയം ഫ്ലാഗ്ഷിപ്പാണിത്. വിവോ എക്സ് 100 പ്രോയ്ക്ക് 27,000 രൂപയിൽ കൂടുതൽ കിഴിവുണ്ട്.

Vivo X100 Pro ആമസോൺ ഓഫർ

89,999 രൂപയ്ക്കാണ് വിവോയുടെ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് പുറത്തിറങ്ങിയത്. 16GB റാമും 512GB സ്റ്റോറേജുമുള്ള ഫോണാണിത്. 34 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോണിൽ നിന്ന് നേടാം. 63,999 രൂപയ്ക്ക് ഇത് ആമസോണിൽ നിന്ന് വാങ്ങിക്കാം.

എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 1250 രൂപയ്ക്ക് ഡിസ്കൌണ്ട് ലഭിക്കും. 62000 രൂപ റേഞ്ചിൽ ഇങ്ങനെ വിവോ ഫ്ലാഗ്ഷിപ്പ് ഫോൺ പർച്ചേസ് ചെയ്യാം. 3,103 രൂപയുടെ ഇഎംഐ ഓഫറും ഇതിന് ലഭിക്കുന്നു. 53,350 രൂപ വരെ എക്സ്ചേഞ്ച് ഡീലും ആമസോണിൽ നിന്ന് നേടാം.

Vivo X100 Pro

Vivo X100 Pro സ്പെസിഫിക്കേഷൻ

ഈ വിവോ സ്മാർട്ഫോണിൽ 6.78 ഇഞ്ച് എൽ‌ടി‌പി‌ഒ കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റാണ്. 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്.

വിവോ എക്സ് 100 പ്രോയിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 സോഫ്റ്റ് വെയറാണ് കൊടുത്തിരിക്കുന്നത്. 100W ഫ്ലാഷ് ചാർജിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഇതിന് കരുത്തുറ്റ, വലിയ 5,400mAh ബാറ്ററി നൽകിയിരിക്കുന്നു.

വിവോ എക്സ്100 പ്രോയിൽ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. ഇതിൽ വിവോ ZEISS-മായി ചേർന്നുള്ള സെൻസറാണ് കൊടുത്തിരിക്കുന്നത്. OIS സപ്പോർട്ടുള്ള 50MP സോണി IMX989 പ്രൈമറി സെൻസർ ഇതിലുണ്ട്. ക്രിസ്റ്റൽ-ക്ലിയർ സൂം ഷോട്ടുകൾക്കായി OIS സപ്പോർട്ട് ചെയ്യുന്ന 50MP ടെലിഫോട്ടോ ലെൻസും ഫോണിൽ കൊടുത്തിരിക്കുന്നു. ഇതിൽ 50MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്.

GST Saving Included: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകളിൽ മാറ്റം വരുത്തി. ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്ക് വില കുറഞ്ഞു. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ആമസോൺ വഴി വാങ്ങുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലും ഈ ജിഎസ്ടി നിരക്കുകൾ ബാധകമാണ്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.

Also Read: ദീപാവലിക്ക് Oppo ഒരു പുതിയ 5G ഫോൺ പുറത്തിറക്കി, കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :