ആമസോണിൽ ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം, ZEISS 50MP ട്രിപ്പിൾ ക്യാമറ മുതുക്ക് Vivo 5G പുതിയ വില കണ്ടോ!

ആമസോണിൽ ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം, ZEISS 50MP ട്രിപ്പിൾ ക്യാമറ മുതുക്ക് Vivo 5G പുതിയ വില കണ്ടോ!

മികച്ചൊരു ക്യാമറ സ്മാർട്ട്‌ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക്, ഇതാ ഒരു സുവർണാവസരം. പ്രൊഫഷണൽ ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട ZEISS 50MP ട്രിപ്പിൾ ക്യാമറയുള്ള vivo X100 Pro 5G ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിനെപ്പോലും വെല്ലുന്ന വമ്പൻ ഡീലാണ് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നത്. 16 ജിബി റാം, 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണിനാണ് ഇളവ്. ഫ്ലിപ്കാർട്ടിനേക്കാൾ 25000 രൂപയുടെ കിഴിവ് ആമസോൺ നൽകുന്നു.

Digit.in Survey
✅ Thank you for completing the survey!

മികച്ച ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസും ഇതിന് ലഭ്യമാണ്. വിവോ എക്സ്100 പ്രോ 5ജിയുടെ പ്രത്യേകതകളും വിലയും ഓഫറുകളും വിശദമായി അറിയാം.

vivo X100 Pro 5G Price Deal Amazon

96,999 രൂപയ്ക്കാണ് വിവോ എക്സ്100 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിലെ വില 89,999 രൂപയാണ്. നേരത്തെ പറഞ്ഞ പോലെ 16 ജിബി റാമും, 512 ജിബി സ്റ്റോറേജും സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്.

ആമസോണിൽ വിവോ 5ജി ഹാൻഡ്സെറ്റിന് 64,999 രൂപയാകുന്നു. ഇതിന് ഫ്ലിപ്കാർട്ടിനേക്കാൾ 25000 രൂപ കിഴിവ് ആമസോൺ തരുന്നു. HDFC, ആക്സിസ് ബാങ്ക് കാർഡിലൂടെ 2500 രൂപ ഡിസ്കൌണ്ട് ലഭ്യമാണ്. ഇങ്ങനെ വിവോ എക്സ്100 പ്രോ 5ജി 62000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

Also Read: അവധിക്കാലം കളറാക്കാം! 40 ഇഞ്ച് QLED TV 20000 രൂപയ്ക്ക് താഴെ, വമ്പൻ ഓഫറുകൾ!

ഓഫർ ഇവിടെ അവസാനിക്കുന്നില്ല. 47,500 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ആമസോൺ ഇന്ത്യ തരുന്നത്. എന്നുവച്ചാൽ ഇപ്പോൾ ലഭിക്കുന്ന ഓഫർ വിലയേക്കാൾ 17000 രൂപയുടെ ഇളവ് എക്സ്ചേഞ്ചിലൂടെ അനുവദിച്ചിരിക്കുന്നു. ആമസോൺ പേ ICICI ബാങ്ക് ഡീലിലൂടെ 1,949 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്.

ഇത് വളരെ വിരളമായി ലഭിക്കുന്ന ഓഫറാണ്. കാരണം പ്രീമിയം പെർഫോമൻസും, സ്റ്റൈലിഷ് ലുക്കുമുള്ള മുതുക്ക് സ്മാർട്ട് ഫോണിന് വലിയ കിഴിവും, ഗംഭീര ബാങ്ക് ഓഫറുമാണ് ലഭിക്കുന്നത്. 2,285 രൂപയുടെ ഇഎംഐ ഡീലും വിവോ എക്സ്100 പ്രോ 5ജിയ്ക്ക് ആമസോൺ തരുന്നു.

vivo X100 Pro 5G Price

വിവോ എക്സ്100 പ്രോ സവിശേഷതകൾ

5400mAh പവർ, 50MP ട്രിപ്പിൾ ക്യാമറ, 100W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണാണിത്. വിവോ എക്സ്100 പ്രോയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.78 ഇഞ്ച് LTPO കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്.
  2. ക്യാമറ: വിവോ X100 പ്രോ 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകുന്നത്. ഇതിൽ ZEISS-ട്യൂൺ ചെയ്ത സെൻസറാണുള്ളത്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP സോണി IMX989 പ്രൈമറി സെൻസറുണ്ട്. 50MP വൈഡ്-ആംഗിൾ ക്യാമറ, OIS സപ്പോർട്ടുള്ള 50MP ടെലിഫോട്ടോ ലെൻസ് ഇതിനുണ്ട്.
  3. പ്രോസസർ: മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്‌സെറ്റിന്റെ മികവുറ്റ പെർഫോമൻസ് ഈ വിവോ ഫോണിനുണ്ട്. 16 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
  4. ബാറ്ററി: 100W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. ഈ വിവോ എക്സ്100 പ്രോ ഫോണിൽ 5,400mAh ബാറ്ററി നൽകിയിരിക്കുന്നു.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo