vivo x fold 5 launched
50MP+50MP+50MP ക്യാമറ Vivo X Fold 5 ഇന്ത്യയിൽ പുറത്തിറങ്ങി. ഒന്നര ലക്ഷത്തിന് അടുത്ത് വിലയാകുന്ന സ്മാർട്ഫോണാണിത്. ഇപ്പോൾ പ്രീ- ബുക്കിങ് ആരംഭിച്ച വിവോ ഫോൾഡ് സ്മാർട്ഫോൺ ഫോട്ടോഗ്രാഫിയിൽ കേമനാണ്. ഇതുവരെ ഒരു മടക്ക് ഫോണിലും കിട്ടാത്ത ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങുമാണ് ഇതിലുള്ളത്. Snapdragon 8 Gen 3-ന്റെ മികവുറ്റ പ്രോസസർ ഇതിലുണ്ട്.
6.53 ഇഞ്ച് അമോലെഡ് കവർ ഡിസ്പ്ലേയാണ് വിവോ എക്സ് ഫോൾഡ് 5-ലുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. ഫോണിൽ 8.03 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും കൊടുത്തിരിക്കുന്നു. ഇതിന്റെ കവർ സ്ക്രീനിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടാം തലമുറ ആർമർ ഗ്ലാസ്സാണ്.
വിവോ X ഫോൾഡ് 5 സെറ്റിൽ സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് നൽകിയിരിക്കുന്നത്. ഇതിന് 16 GB വരെ LPDDR5X റാമും 512 GB UFS 4.1 സ്റ്റോറേജുമുണ്ട്. ഫോൾഡ് ഫോണിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ഓപ്പറേറ്റിങ് സിസ്റ്റമാണുള്ളത്. 6,000 mAh-ന്റെ കരുത്തുറ്റ ബാറ്ററി ഇതിലുണ്ട്. ഈ പവർഫുൾ ബാറ്ററി, 40 W വയർലെസ് ചാർജിങ്ങിനെയും, 80 W ഫാഷ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
ഇതിൽ ഉപയോഗിച്ചിരിക്കുന്നത് ട്രിപ്പിൾ റിയർ ക്യാമറയാണ്. വിവോ X ഫോൾഡ് 5-ൽ 50 MP VCS ബയോണിക് മെയിൻ ക്യാമറ നൽകിയിരിക്കുന്നു. 3X ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 50 MP ZEISS ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. 100x വരെ ഹൈപ്പർസൂമും ഇതിനുണ്ട്. 50 MP അൾട്രാവൈഡ് ലെൻസും ചേർന്നതാണ് ഫോണിലെ മൂന്നാമത്തെ ക്യാമറ. ഫോണിലെ കവർ സ്ക്രീനിൽ 20 MP ഫ്രണ്ട് ലെൻസാണ് നൽകിയിരിക്കുന്നു. മെയിൻ ഡിസ്പ്ലേയിലും ഫ്രണ്ട് സെൻസറുണ്ട്. ഈ സ്ക്രീനിൽ 20 MP ലെൻസ് പിന്തുണയ്ക്കുന്നു.
IP58, IP59 വാട്ടർ റെസിസ്റ്റൻസ്, IP5X ഡസ്റ്റ് പ്രൊട്ടക്ഷനുമുള്ള ആദ്യത്തെ ഫോൾഡബിൾ ഫോണാണിത്.
ഗ്ലാസ് ഫ്രണ്ട്, ഗ്ലാസ് ഫൈബർ ബാക്ക്, അലുമിനിയം അലോയ് ഫ്രെയിം എന്നിവ ഉപയോഗിച്ചാണ് ഫോൾഡ് ഫോൺ നിർമിച്ചിരിക്കുന്നത്. ഈ സ്മാർട്ഫോൺ ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. ഡ്യുവൽ നാനോ സിം, യുഎസ്ബി 3.2 ജെൻ 1 ടൈപ്പ്-സി കണക്റ്റിവിറ്റിയെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഈ ഹാൻഡ്സെറ്റിന് 217 ഗ്രാം ഭാരമുണ്ട്. ടൈറ്റാനിയം ഗ്രേ നിറത്തിലാണ് ഫോൺ ലഭ്യമാകുക.
ഒരൊറ്റ സ്റ്റോറേജിലാണ് വിവോ X ഫോൾഡ് 5 സ്മാർട്ഫോൺ പുറത്തിറക്കിയത്. 16GB RAM + 512GB സ്റ്റോറേജിന് 149999 രൂപയാകും. പ്രീ ബുക്കിങ് ആരംഭിച്ചു. ജൂലൈ 30 മുതൽ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, വിവോയുടെ ഓൺലൈൻ സൈറ്റ് വഴിയും ഇത് വാങ്ങാനാകും. രാജ്യത്തെ തെരഞ്ഞെടുത്ത റീട്ടെയിലർമാരിലും ഫോൺ വിൽപ്പനയുണ്ട്.
Also Read: LG Smart TV Offer: 14000 രൂപയ്ക്ക് താഴെ LED ടിവി വാങ്ങാം, സൂപ്പർ ഓഫർ!