സാംസങ്ങിന്റെ കുത്തക പിടിച്ചെടുക്കാൻ 200MP ക്യാമറയുമായി Vivo V70 FE വരുന്നു!

200MP ക്യാമറയുമായി വിവോയുടെ പുതിയ സ്റ്റൈലിഷ് സ്മാർട്ട് ഫോൺ ഇന്ത്യയിലേക്ക് വരുന്നു. ക്യാമറയിൽ മാത്രമല്ല, 7000mAh ബാറ്ററിയും ചേർത്താണ് Vivo V70 FE ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. സ്മാർട്ട് ഫോൺ ഉടൻ ലോഞ്ച് ചെയ്യുമെന്ന് കമ്പനി എക്സിൽ ടീസറിലൂടെ അറിയിച്ചു. സാധാരണയായി ലക്ഷങ്ങൾ വിലവരുന്ന ഫോണുകളിൽ മാത്രം കണ്ടുവരുന്ന അത്യാധുനിക ക്യാമറയാണ് ഫാൻ എഡിഷനിൽ വിവോ അവതരിപ്പിക്കുന്നത്.

ഇടത്തരം ബജറ്റിൽ ലഭ്യമാക്കുന്ന പ്രീമിയം സ്മാർട്ട് ഫോണാണ് പുതിയ വിവോ V70 FE. പ്രീമിയം ഡിസൈനിലും ആകർഷകമായ നിറങ്ങളിലുമാണ് ഫോൺ അവതരിപ്പിക്കുന്നത്. സാംസങ്ങിന്റെ എസ് സീരീസിലെ ഫോണുകളെ ഈ വിവോ സ്മാർട്ട് ഫോൺ തകർക്കുമോ എന്ന് കാത്തിരുന്ന് അറിയാം. 2026-ലെ ഏറ്റവും മികച്ച ക്യാമറ ഫോണുകളിൽ ഒന്നായി മാറാൻ പോകുന്ന വിവോ ഫോണിന്റെ കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

Vivo V70 FE Camera

OIS സപ്പോർട്ടും മികവുറ്റ ഫോട്ടോഗ്രാഫിയും നൽകുന്ന ക്യാമറ സിസ്റ്റത്തിലാണ് വിവോ പുതിയ ഫോൺ അവതരിപ്പിക്കുന്നത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 200-മെഗാപിക്സൽ പ്രൈമറി സെൻസറാണ് കൊടുക്കുന്നത്. 32MP ഫ്രണ്ട് ക്യാമറ ഈ ഫോണിൽ കൊടുക്കും. Zeiss സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണോ ഇതിലുള്ളതെന്ന കാര്യത്തിൽ കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.

Also Read: സ്വപ്ന ഫോൺ Samsung Galaxy S26 Ultra പകുതി വിലയ്ക്ക്! ഒരു വർഷം കഴിഞ്ഞാൽ തിരിച്ചും നൽകാം

വിവോ വി70 ഫാൻ എഡിഷൻ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

വിവോ V70 FE-യിൽ 6.83 ഇഞ്ച് 1.5K AMOLED പാനലാണ് കൊടുക്കുന്നത്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീനിലാണ് അവതരിപ്പിക്കാൻ സാധ്യത.

സ്മാർട്ട് ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ (4nm) പ്രോസസർ കൊടുത്തേക്കും. 12GB വരെ LPDDR5 റാമും 512GB UFS 3.1 സ്റ്റോറേജും വിവോ വി70 എഫ്ഇ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.

ഈ ഫോണിലെ ബാറ്ററിയും പ്രധാന ഹൈലൈറ്റാണ്. വിവോ ഇതിൽ 7,000 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗും കൊടുത്തേക്കും. ഒറിജിൻ ഒഎസ് 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.

Vivo V70 FE

കേരളത്തിലെ സ്മാർട്ട് ഫോൺ പ്രേമികൾ അന്വേഷിക്കുന്ന മികച്ച ഡ്യൂറബിലിറ്റിയും വിവോ വി70 എഫ്ഇയ്ക്കുണ്ടാകും. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനുള്ള IP68, IP69 റേറ്റിംഗുണ്ടാകുമെന്നാണ് സൂചന.

Vivo V70 FE Launch India

ഇന്ത്യയിൽ പച്ച, പിങ്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാകും പുറത്തിറക്കുന്നത്. ആഗോളതലത്തിലെ വിവോ എഡിഷനുകൾക്ക് നീല, ഇളം പർപ്പിൾ, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാകും.

35,000 രൂപ റേഞ്ചിലുള്ള ഫോണാണ് വിവോ വി70 ഫാൻ എഡിഷൻ. ഫോൺ ഉടൻ പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചത്. ലോഞ്ച് തീയതി കൃത്യമായി വിവോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം സ്മാർട്ട് ഫോൺ ഏപ്രിൽ 2 ന് ഫോൺ ലോഞ്ച് ചെയ്തേക്കും.

ആമസോൺ, വിവോ ഇ-സ്റ്റോർ, മറ്റ് റീട്ടെയിൽ ചാനലുകളിലൂടെയാകും ഫോണിന്റെ വിൽപ്പന.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :