Vivo V70 Elite വൻ വിലക്കുറവിൽ; 50MP Zeiss ക്യാമറയും 6500mAh ബാറ്ററിയും
പ്രീമിയം ക്യാമറ എക്സ്പീരിയൻസും, ദീർഘനേരം ബാറ്ററി ലൈഫും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് Vivo V70 Elite കുറഞ്ഞ വിലയിൽ വാങ്ങിക്കാം. 50MP ZEISS ക്യാമറയിലൂടെ മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകുന്ന സ്മാർട്ട് ഫോണാണിത്. 6500mAh വമ്പൻ ബാറ്ററി കപ്പാസിറ്റിയുള്ള വിവോ ഫോൺ ദിവസം മുഴുവൻ തടസ്സമില്ലാതെ ഫോൺ ഉപയോഗിക്കാൻ സഹായിക്കുന്നു.
Surveyസോഷ്യൽ മീഡിയ, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി കൂടുതൽ സമയം ചാർജ് ചെയ്യാതെ ഉപയോഗിക്കാമെന്നതും, ക്ലാരിറ്റി ഫോട്ടോകൾക്ക് സീസ് ലെൻസുണ്ടെന്നതും വിവോ വി70 എലൈറ്റിന്റെ സവിശേഷതകളാണ്. ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫോണിന്റെ ഫീച്ചറുകളും വിലയും അറിയാം.
Vivo V70 Elite Offer Amazon
നേരിട്ടുള്ള കിഴിവിനൊപ്പം ബാങ്ക് ഡിസ്കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, മറ്റ് ആനുകൂല്യങ്ങളും ചേർന്നാണ് വിവോ വി70 എലൈറ്റ് ലഭ്യമാകുന്നത്.
Also Read: REDMI Note 15 SE 5G: വെറും 18,000 രൂപയ്ക്ക് Snapdragon കരുത്തും 50MP AI ക്യാമറയും
8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. വിവോ വി70 എലൈറ്റിന് 58999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. എന്നാൽ ആമസോണിൽ 52930 രൂപയ്ക്ക് വാങ്ങിക്കാം. 2646 രൂപയ്ക്ക് എച്ച്എസ്ബിസി ബാങ്ക് കാർഡിലൂടെ വിവോ വി70 എലൈറ്റ് കൂടുതൽ കിഴിവിൽ വാങ്ങാം. ഇങ്ങനെ 50000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ ലഭിക്കും. 1587 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. നിങ്ങൾക്ക് 38000 രൂപയ്ക്ക് സ്മാർട്ട് ഫോൺ എക്സ്ചേഞ്ചിൽ സ്വന്തമാക്കാം. മൊത്തം തുക കൊടുത്ത് വാങ്ങാനാവാത്തവർക്ക്, സ്മാർട്ട് ഫോൺ 1861 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാവുന്നതാണ്.
വിവോ വി70 എലൈറ്റ് സവിശേഷതകൾ
50MP സീസ് ക്യാമറയും അമോലെഡ് ഡിസ്പ്ലേയും Snapdragon 8s Gen 3 പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.
- ഡിസ്പ്ലേ: 6.59 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റ് സ്മൂത്ത് സ്ക്രോളിങ്ങുമുണ്ട്. ഈ സ്മാർട്ട് ഫോണിൽ HDR10, HDR10+ പിന്തുണയുമുണ്ട്.
- ക്യാമറ: 50MP OIS ക്യാമറയുള്ള സ്മാർട്ട് ഫോണാണിത്.
50MP, 3X ടെലിഫോട്ടോ ക്യാമറയും 8MP അൾട്രാവൈഡ് ക്യാമറയും സ്മാർട്ട് ഫോണിനുണ്ട്. സീസ് ട്യൂൺ ലെൻസാണ് മൂന്ന് ക്യാമറകളിലും ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ 50MP സീസ് സപ്പോർട്ട് സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. - ബാറ്ററി: കരുത്തനായ 6500mAh ബാറ്ററിയുണ്ട്. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഇതിൽ ഉറപ്പിക്കാം. സ്മാർട്ട് ഫോൺ 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
- പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള Snapdragon 8s Gen 3 പ്രോസസറാണ് ഇതിൽ നിർമിച്ചിരിക്കുന്നത്. ദൈനംദിന ഉപയോഗം, മൾട്ടിടാസ്കിംഗ് സപ്പോർട്ടും ഈ ഫോണിന് ലഭിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
