Vivo തങ്ങളുടെ അടുത്ത പ്രീമിയം സ്മാർട്ട്‌ഫോൺ അവതരിപ്പാക്കാൻ ഒരുങ്ങുന്നു. കമ്പനി ഇതുവരെ ഫോണുകളെ കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ലഭിക്കുന്ന പുതിയ ലീക്കുകൾ പ്രകാരം ഇത് വിവോ വി സീരീസിലുള്ള ഹാൻഡ്സെറ്റുകളാകും. Vivo V70, Vivo V70 Elite എന്നീ ഫോണുകളാണ് ഇതിലുണ്ടാകുക.
റിപ്പോർട്ടുകൾ പ്രകാരം വിവോയിലെ രണ്ട് ഫോണുകളിലും സ്നാപ്ഡ്രാഗൺ പ്രോസസറാകും നൽകുന്നത്. ഇതിൽ വിവോ വി70 ഫോണിൽ സ്‌നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റാകും നൽകുന്നത്. എലൈറ്റ് മോഡലിൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രോസസർ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: BSNL Cheapest Plan 2026: വെറും 197 രൂപയ്ക്ക് 42 ദിവസം വാലിഡിറ്റി! വിശ്വസിക്കാനാകുന്നില്ല അല്ലേ?
വിവോ വി70 സ്റ്റാൻഡേർഡ് മോഡലിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്പുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു.
വിവോ വി70 എലൈറ്റ് LPDDR5x റാമും UFS 4.1 സ്റ്റോറേജുമായാണ് പുറത്തിറക്കുക. ഇതിൽ 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള സ്ക്രീൻ നൽകിയേക്കും. ഇതിൽ 6.59 ഇഞ്ച് OLED ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ക്യാമറയിലേക്ക് വന്നാൽ ഓട്ടോഫോക്കസുള്ള 50MP ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. പിൻഭാഗത്ത്, മൂന്ന് സെൻസറുകളാകും വിവോ വി70 സ്മാർട്ട്ഫോണിൽ നൽകുന്നത്.
50MP മെയിൻ സെൻസറും 8MP അൾട്രാ-വൈഡ് ലെൻസും ഇതിൽ കൊടുക്കും. ഇതിന് പുറമെ 50MP പെരിസ്‌കോപ്പ് ലെൻസും വിവോ വി70 എലൈറ്റ് 5ജിയിൽ നൽകുമെന്നാണ് സൂചന.
90W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററി എലൈറ്റിൽ പ്രതീക്ഷിക്കുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് മികച്ച ഡ്യൂറബിലിറ്റി ഇതിൽ ലഭിക്കും.
വിവോ വി70 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി പകുതിയോടെ ഫോൺ രാജ്യത്ത് പുറത്തിറങ്ങുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഇനിയും വിവോ കമ്പനി സ്ഥിരീകരിച്ചിട്ടില്ല.
വിവോയുടെ ഈ ഫോണുകൾ പ്രീമിയം മിഡ് റേഞ്ച് വിലയിൽ പുറത്തിറങ്ങും. വിവോ വി70 സീരീസിന് ഇന്ത്യയിൽ 45,000 മുതൽ 55,000 രൂപ വരെ വിലയായേക്കുമെന്നാണ് സൂചന.
സാധാരണ വിവോ വി 70 നെക്കുറിച്ചുള്ള വിവരങ്ങൾ പരിമിതമാണ്. പക്ഷേ ഇത് ഫാസ്റ്റ് മെമ്മറി, സ്റ്റോറേജ്, അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുത്തി വരുമെന്ന് പ്രതീക്ഷിക്കുന്നു.