Vivo V60 5G
Vivo V60 5G ഇന്ന് ഇന്ത്യയിലേക്ക് വരികയാണ്. സോണിയുടെ 50MP ZEISS OIS ക്യാമറയാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇതുവരെ പ്രീമിയം, ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണുകളിലാണ് ZEISS ലെൻസ് കൊടുത്തിരുന്നത്. ഇനി മുതൽ മിഡ് റേഞ്ച് സെഗ്മെന്റുകളിലുള്ള Vivo 5G സെറ്റിലേക്കും സെയിസ് ക്യാമറ വരുന്നു. ഓഗസ്റ്റ് 12-ന് ലോഞ്ച് ചെയ്യുന്ന വിവോ വി60 5ജി സ്മാർട്ഫോണിൽ സോണിയുടെ ZEISS ലെൻസ് നൽകുന്നുണ്ട്.
ഇത്തവണ zeiss ടെലിഫോട്ടോ ലെൻസുണ്ടാകുമെന്ന് മാത്രമല്ല, ഇതിൽ സീസ് ഷൂട്ടിങ് മോഡുകളും കൊടുക്കുന്നുണ്ട്.
ഓഗസ്റ്റ് 12 ന് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് വിവോ അറിയിച്ചത്. വിവോ വി60 5ജിയിൽ സോണി IMX766 സെൻസറുള്ള 50MP ZEISS OIS പ്രൈമറി ക്യാമറയുണ്ട്. 100mm വരെ സൂം കപ്പാസിറ്റിയുള്ള 50MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറ ഇതിലുണ്ടാകും. ഈ സ്മാർട്ഫോണിൽ ഒരു അൾട്രാവൈഡ് ലെൻസ് കൂടി ചേർന്ന് ട്രിപ്പിൾ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു.
85mm, 100mm എന്നീ രണ്ട് പുതിയ ഫോക്കൽ ലെങ്തുള്ള വിവോ ZEISS സ്റ്റൈൽ ബൊക്കെയാണ് ഇതിലുണ്ടാകും. അതുപോലെ പുതിയ 10x ടെലിഫോട്ടോ സ്റ്റേജ് പോർട്രെയ്റ്റും ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
വിവോ X200 സീരീസ് മോഡലുകൾക്ക് സമാനമായി AI ഫോർ-സീസൺ പോർട്രെയ്റ്റ് ക്യാമറ ഇതിലുണ്ടാകും. AI മാജിക് മൂവ് പോലുള്ള AI- പവർ ക്യാമറ ഫീച്ചറുകൾ വിവോ V60-ൽ ഉണ്ടാകും. ലാൻഡ്‌സ്‌കേപ്പ് പോർട്രെയ്റ്റ്, സ്ട്രീറ്റ് പോർട്രെയ്റ്റ്, ക്ലാസിക് പോർട്രെയ്റ്റ്, ക്ലോസ് അപ്പ് പോലുള്ള പോർട്രെയിറ്റ് മോഡുകൾ ഫോണിനുണ്ടാകും.
വിവോ വി60 5ജിയുടെ ക്യാമറയിൽ നിരവധി അപ്‌ഗ്രേഡുകൾ ഉണ്ട്. അതുപോലെ 6500mAh ബാറ്ററി ഇതിലുണ്ടാകുമെന്നാണ് സൂചന. സ്മാർട്ട്‌ഫോൺ വളരെ കനം കുറഞ്ഞ, സ്ലിം ഡിസൈനിലുള്ള സ്മാർട്ഫോണായിരിക്കും. ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറായിരിക്കും കൊടുക്കുമെന്നാണ് സൂചന. വിവോ വി60 5ജി വെള്ളവും പൊടിയും പ്രതിരോധിക്കാൻ മികച്ച ശേഷിയുള്ളതായിരിക്കും. ഇതിനായി ഓഗസ്റ്റ് 12-ന് എത്തുന്ന ഹാൻഡ്സെറ്റിന് IP68, IP69 റേറ്റിങ്ങുണ്ടാകും.
ചൈനയിൽ മുമ്പിറങ്ങിയ വിവോ S30-ന്റെ റീബ്രാൻഡഡ് വേർഷനായിരിക്കും വിവോ വി60 5ജി എന്നാണ് വിവരം. 40000 രൂപയ്ക്ക് താഴെയാണ് വിവോ വി60 5ജിയുടെ വില വരുന്നത് എന്നാണ് റിപ്പോർട്ട്.
Also Read: iPhone 17 Pro Max: ഡിസൈനിൽ വെറൈറ്റി പിടിക്കാൻ Apple! ലോഞ്ച് തീയതി, ക്യാമറ, വില, പ്രത്യേകതകൾ…