vivo v50 elite edition launched
Vivo V50 Elite Edition: ക്യാമറയിൽ കെങ്കേമനായ പുതിയൊരു വിവോ ഫോൺ കൂടി വന്നിരിക്കുന്നു. കരുത്തുറ്റ Snapdragon 7 Gen 3 SoC പ്രോസസറും ഇതിൽ കൊടുത്തിട്ടുണ്ട്. വിവോ ആരാധകർക്കായി പ്രീമിയം ഫീച്ചറുകളുള്ള ഒരു ഫോണാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.
റോസ് റെഡ് (Rose Red)കളറിലാണ് വിവോ തങ്ങളുടെ എലൈറ്റ് എഡിഷൻ ലോഞ്ച് ചെയ്തത്. ഗംഭീര ഡിസൈനിലും പെർഫോമൻസിലും വിവോ പുറത്തിറക്കിയ ഫോണിനെ കുറിച്ച് അറിയണ്ടേ?
ഡിസ്പ്ലേ: 6.77 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120 Hz റിഫ്രഷ് റേറ്റ് വരുന്നു. HDR10+ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണിത്. 4500 Nits പീക്ക് ബ്രൈറ്റ്‌നസ്സാണ് വിവോയുടെ V50 എലൈറ്റിലുള്ളത്. ഇത് മുമ്പ് വന്ന വിവോ വി50 സ്മാർട്ഫോണിന് സമാനമായ ഫീച്ചറാണ്.
പ്രോസസർ: വിവോ ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറാണ് കൊടുത്തിരിക്കുന്നത്. LPDDR4X റാമും UFS 2.2 സ്റ്റോറേജുമുള്ളതാണ് പ്രോസസർ. ഇതിൽ സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC പ്രോസസർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാറ്ററി, ചാർജിങ്: വിവോ V50 എലൈറ്റ് എഡിഷനിൽ കരുത്തുറ്റ ബാറ്ററി നൽകിയിരിക്കുന്നു. ഈ 5ജി സ്മാർട്ഫോണിൽ 6,000mAh ബാറ്ററിയുണ്ട്. 90W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ വി50 എലൈറ്റ് എഡിഷൻ പിന്തുണയ്ക്കുന്നു.
ക്യാമറ: ZEISS സപ്പോർട്ട് ചെയ്യുന്ന 50 MP മെയിൻ സെൻസറുണ്ട്. 50 MP അൾട്രാ-വൈഡ് ലെൻസും കൊടുത്തിരിക്കുന്നു. 50 MP ഫ്രണ്ട് ഗ്രൂപ്പ് സെൽഫി ക്യാമറ എന്ന സവിശേഷതയും ക്യാമറയ്ക്കുണ്ട്.
ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം.
ഡ്യൂറബിലിറ്റി: ഗ്ലാസ് ബാക്ക് ഡിസൈനാണ് വിവോ ഫോണിന് കൊടുത്തിട്ടുള്ളത്. ഇതിന് IP68/IP69 റേറ്റിങ്ങുള്ളതിനാൽ പൊടിയും ജലവും പ്രതിരോധിക്കുന്നതിൽ മികച്ചതാണ്. സ്മാർട്ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും കൊടുത്തിട്ടുണ്ട്.
മറ്റ് ഫീച്ചറുകൾ: USB-A മുതൽ USB-C വരെയുള്ള ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.
വിവോ വി50 എലൈറ്റ് എഡിഷൻ ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത് 41,999 രൂപയ്ക്കാണ്. 12GB റാമും, 512GB ഇന്റേണൽ സ്റ്റോറേജുമുള്ള പ്രീമിയം ഡിവൈസാണിത്. നിങ്ങൾക്ക് 3,000 രൂപയുടെ ബാങ്ക് ഓഫറും, 3,000 രൂപയുടെ എക്സ്ചേഞ്ച് ബോണണും ലഭിക്കും. ഇങ്ങനെ സ്മാർട്ഫോണിന് 38,999 രൂപയ്ക്ക് ആദ്യ സെയിലിൽ ലഭിക്കും.
ഫോണിന്റെ വിൽപ്പന മെയ് 15 മുതൽ തന്നെ ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും, പാർട്നർ റീട്ടെയിൽ സ്റ്റോറുകളിലും പർച്ചേസിന് ലഭ്യമാകുന്നു.
Also Read: Good News! 128GB, 256GB സ്റ്റോറേജ് Apple iPhone 15 10000 രൂപ വില കുറച്ച് വാങ്ങാം…