ആമസോണിൽ കിട്ടാനില്ല, ഫ്ലിപ്കാർട്ടിൽ 50MP + 50MP ക്യാമറ Vivo 5G ഗംഭീര വിലക്കുറവിൽ!

മികച്ച ക്യാമറ ക്വാളിറ്റിയും കരുത്തുറ്റ പ്രകടനവുമുള്ള vivo V50 5G വൻ വിലക്കുറവിൽ വാങ്ങാം. 50MP + 50MP ഡ്യുവൽ ക്യാമറയുള്ള ഹാൻഡ്സെറ്റാണിത്. ആമസോൺ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളിൽ സ്റ്റോക്ക് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഫ്ലിപ്കാർട്ടിൽ അതിശയകരമായ ഓഫർ ലഭിക്കുന്നു. പരിമിത കാലത്തേക്ക് മാത്രമുള്ള ഈ ഓഫറിന്റെ കൂടുതൽ വിവരങ്ങളും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

vivo V50 5G Flipkart Deal

42999 രൂപയ്ക്കാണ് വിവോ വി50 5ജി ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ ഫോൺ 19 ശതമാനം ഇളവിൽ വാങ്ങിക്കാവുന്നതാണ്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ ഫോൺ 34,999 രൂപയ്ക്ക് വാങ്ങിക്കാം. റീട്ടെയിൽ വിലയിൽ നിന്ന് ഫോൺ 8000 രൂപ കിഴിവിൽ വാങ്ങാമെന്നതാണ് നേട്ടം.

ഈ വിവോ സ്മാർട്ട് ഫോണിന് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ കിഴിവ് ലഭിക്കും. ഇങ്ങനെ 1250 രൂപയുടെ ഡിസ്കൗണ്ട് വിവോ വി50 5ജിയ്ക്ക് ഓഫർ ചെയ്യുന്നു. ബാങ്ക് ഇളവ് കൂടി ചേർത്താൽ 33000 രൂപ റേഞ്ചിൽ വാങ്ങിക്കാം.

ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ്, റോസ് റെഡ് കളറുകളിലുള്ള വിവോ ഫോണിന് കിഴിവ് ബാധകമാണ്. 28700 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ വി50 5ജിയ്ക്ക് ലഭ്യമാണ്. ഇഎംഐയിൽ വിവോ ഫോൺ 33249 രൂപയിൽ വാങ്ങിക്കാം. 10833 രൂപ നിരക്കിൽ 3 മാസത്തേക്ക് സ്മാർട്ട് ഫോൺ ഇഎംഐയിലൂടെ പർച്ചേസ് ചെയ്യാവുന്നതാണ്. ഇത് പരിമിതകാലത്തേക്കുള്ള ഫ്ലിപ്കാർട്ട് ഓഫറാണ്.

Also Read: 30000 രൂപ ലാഭിക്കാം! അംബാനി ഉപയോഗിക്കുന്ന iPhone മോഡലിന് അസാധാരണമായൊരു ഓഫർ

വിവോ വി50 5ജി സവിശേഷതകൾ

AMOLED ഡിസ്പ്ലേയും 50എംപി ഡ്യുവൽ റിയർ ക്യാമറയും 50എംപി സെൽഫി സെൻസറുമുള്ള ഫോണാണിത്. ക്യാമറയുടെ മികവിനൊപ്പം ഈ മിഡ് റേഞ്ച് ഫോണിൽ മറ്റ് ചില സവിശേഷതകളുമുണ്ട്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ഇവിടെ വിശദീകരിക്കുന്നു.

  • ഡിസ്പ്ലേ: വിവോ വി50 5ജിയിൽ 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും പിന്തുണയ്ക്കുന്നു. സുഗമമായ സ്ക്രോളിംഗ് ഈ വിവോ ഫോണിൽ ലഭിക്കുന്നു.
  • ക്യാമറ: ഫോണിന് പിൻഭാഗത്തെ ഡ്യുവൽ ക്യാമറകളിൽ രണ്ടെണ്ണവും 50 മെഗാപിക്സലിന്റേതാണ്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള പ്രൈമറി സെൻസറുണ്ട്. ഫോണിൽ അൾട്രാ-വൈഡ് ലെൻസാണ് കൊടുത്തിരിക്കുന്നത്. ഫോണിന് മുൻവശത്ത് 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന 50MP സെൽഫി ക്യാമറയുണ്ട്.
  • പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റിന്റെ മികച്ച പെർഫോമൻസ് സ്മാർട്ട് ഫോണിനുണ്ട്. ഇത് 12 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു.
  • ബാറ്ററി: വിവോയുടെ മിഡ് റേഞ്ച് ഫോണിൽ 6,000mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് സ്മാർട്ട് ഫോണിലുള്ളത്.

Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :