വിവോയുടെ V5 പ്ലസ് ജനുവരി 23 മുതൽ വിപണിയിൽ

വിവോയുടെ V5 പ്ലസ്  ജനുവരി 23 മുതൽ വിപണിയിൽ
HIGHLIGHTS

20മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ വിവോ എത്തുന്നു

വിവോയുടെ ഏറ്റവും പുതിയ മോഡലാണ് വി 5 പ്ലസ് .വിവോയുടെ തന്നെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി 5ന്റെ പിൻഗാമിയാണിത് .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .

അതിൽ എടുത്തുപറയേണ്ടത് 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ്.5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Octa core 1.8 GHz Snapdragon 652 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .20 മെഗാപിക്സലിന്റെ പിൻ ക്യാമറ 13 മെഗാപിക്സലിന്റെ മറ്റൊരു പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ .

3300 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 21,990 രൂപവരെ വരും എന്നാണ് സൂചനകൾ .

VIVO V5 ആമസോൺ വഴി വാങ്ങിക്കാം ,വില 17,490

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo