50 മെഗാപിക്സൽ സെൽഫിയിൽ വിവോ V25 ഇതാ ഇന്ന് പുറത്തിറങ്ങുന്നു

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Vivo V25 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Vivo V25 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകളും മറ്റു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .സെപ്റ്റംബർ 15 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .

അതുപോലെ തന്നെ ക്യാമറകൾക്കും മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുക .50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .അതുപോലെ തന്നെ വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ 8 ജിബി വരെ എക്സ്ടെന്റ് റാംമ്മിലും എത്തുന്നതാണ് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട് ഫോണുകളുടെ രണ്ടു നിറങ്ങളാണ് ഇപ്പോൾ കാണിച്ചിരിക്കുന്നത് .ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയതിന് ശേഷം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിലിനു എത്തുന്നത് .

കൂടാതെ വിവോയുടെ ഒഫീഷ്യൽ സൈറ്റ് വഴിയും ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതാണ് .ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഏകദേശം 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാകും എന്നാണ് സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :