48എംപി ക്വാഡ് ക്യാമറയിൽ വിവോ V17 പ്രൊ പുറത്തിറക്കി ;വില 29990 രൂപ

48എംപി ക്വാഡ് ക്യാമറയിൽ വിവോ V17 പ്രൊ പുറത്തിറക്കി ;വില 29990 രൂപ

വിവോയുടെ ഏറ്റവും പുതിയ വിവോ V 17 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ആദ്യത്തെ ഡ്യൂവൽ പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ എത്തിയ സ്മാർട്ട് ഫോണുകൾ കൂടിയാണ് വിവോയുടെ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .കൂടാതെ ക്വാഡ് റിയർ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .29990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .സെപ്റ്റംബർ 27 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

വിവോ V17 പ്രൊ;ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.44- ഇഞ്ചിന്റെ Super AMOLEDഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെന്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .21.9 ആസ്പെക്ടറ്റ് റെഷിയോയും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1080 x 2440 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

എന്നാൽ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം എന്നുതന്നെ പറയാം .48+8+2+13  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത്.കൂടാതെ റിപ്പോർട്ടുകൾ പ്രകാരം സ്നാപ്ഡ്രാഗന്റെ Snapdragon 675 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് .8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജുകളിലും വിവോയുടെ പുതിയ V17 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം .

4100mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇതിൽ പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ സെൽഫി ക്യാമറയിൽ വലിയ വെത്യാസം തന്നെ വരുത്തിയിരിക്കുന്നു എന്ന് പറയാം .ആദ്യമായാണ് ഒരു സ്മാർട്ട് ഫോൺ പോപ്പ് അപ്പിന്റെ ഡ്യൂവൽ സെൽഫി ക്യാമറയിൽ എത്തുന്നത് .32 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ ക്യാമറകൾ ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 29,990 രൂപയാണ് .സെപ്റ്റംബർ 27മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile