ഗെയിമിംഗിന് ഇനി സ്റ്റോപ്പില്ല! 9020mAh ബാറ്ററിയും Snapdragon 7s Gen 4 പ്രോസസറുള്ള Vivo T5 Pro
ബാറ്ററി പവറിൽ പുതിയൊരു കിടിലൻ സ്മാർട്ട് ഫോൺ വിവോ അവതരിപ്പിച്ചു. പവറിലും ഗെയിമിലും ഉഗ്രൻ പെർഫോമൻസുള്ള Vivo T5 Pro ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിക്കുന്ന 9020mAh ബാറ്ററിയുള്ള ഫോണിന്, 90W ഫ്ലാഷ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ചാർജിങ് തീരുമെന്ന ആശങ്കയില്ലാതെ, മണിക്കൂറുകളോളം ഗെയിമിംഗ് ആസ്വദിക്കാൻ വിവോ ടി5 പ്രോയ്ക്ക് സാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്. ഈ പുത്തൻ വിവോ ഫോണിന്റെ വിലയും മറ്റു ഫീച്ചറുകളും വിശദമായി അറിയാം.
SurveyVivo T5 Pro Price India
ഗ്ലേസിയർ ബ്ലൂ, കോസ്മിക് ബ്ലാക്ക് നിറങ്ങളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഈ വിവോ ഫോണിന്റെ വില ആരംഭിക്കുന്നത് 29,999 രൂപയാണ്.
- 8GB+ 128GB: 29,999 രൂപ
- 8GB+ 256GB: 33,999 രൂപ
- 12GB+ 256GB: 39,999 രൂപ
ഏപ്രിൽ 21 മുതൽ വിവോ ടി5 പ്രോയുടെ വിൽപ്പന നടക്കുന്നു. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ, റീട്ടെയിൽ സ്റ്റോറുകളിലൂടെ സ്മാർട്ട്‌ഫോൺ ലഭ്യമാകും. 3000 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ട് വിവോ ഫോണിന് ലഭിക്കുന്നു. എച്ച്ഡിഎഫ്‌സി, എസ്‌ബിഐ, ആക്സിസ് ബാങ്ക് കാർഡുകൾക്കും, യുപിഐ വഴിയും 3000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. ഈ വിവോ ഫോണിന് 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കുന്നു.

വിവോ ടി5 പ്രോ 5ജി സവിശേഷതകൾ
ഇന്ന് വിപണിയിലെത്തിയ വിവോ ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ, ബാറ്ററി സവിശേഷതകൾ അറിയാം.
- ഡിസ്പ്ലേ: 1260×2800 പിക്സൽ റെസല്യൂഷനുള്ള, 6.83 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 144hz റിഫ്രഷ് റേറ്റും 1900 nits വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും ഫോണിനുണ്ട്.
- പ്രോസസർ: വിവോ T5 പ്രോയിൽ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. ഇത് 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് സപ്പോർട്ടും ചെയ്യുന്നു.
- ക്യാമറ: വിവോ ഇതിൽ സെൽഫികൾക്കായി 50MP സോണി IMX882 പ്രൈമറി ക്യാമറ കൊടുത്തിട്ടുണ്ട്. ഇതിൽ 32MP മുൻ ക്യാമറയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.
- ബാറ്ററി: വിവോ T5 പ്രോയിൽ 9,020 mAh ബാറ്ററിയുണ്ട്. ഇത് 90W ഫ്ലാഷ് ചാർജിംഗ് പിന്തുണയ്ക്കുന്നു. വെറും 37 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനുള്ള ശേഷി വിവോ ടി5 പ്രോയ്ക്കുണ്ട്.
- സോഫ്റ്റ് വെയർ: വിവോ ടി5 പ്രോയിൽ കമ്പനിയുടെ സ്വന്തം ഒറിജിൻഒഎസ് 16 ആൻഡ്രോയിഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്.
Also Read: വിഷുദിനത്തിൽ പുത്തൻ തുടക്കം!6300mAh പവർഫുൾ Redmi A7 Pro 5G ഇന്ന് മുതൽ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile