Vivo T4x 5G
വിവോയുടെ ടി-സീരീസ് നിരയിലേക്ക് അങ്ങനെ പുതിയ ഫോണെത്തിച്ചു. ബജറ്റ് റേഞ്ചിൽ Vivo T4x 5G ആണ് പുറത്തിറക്കിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റിൽ പ്രവർത്തിക്കുന്ന ഡിസ്പ്ലേയും 6500mAh ബാറ്ററിയുമുള്ള കിടിലൻ സെറ്റാണിത്. പോരാഞ്ഞിട്ട് മിലിറ്ററി ഗ്രേഡ് ശക്തിയും ഈ സ്മാർട്ഫോണിനുണ്ട്.
മറൈൻ ബ്ലൂ, പ്രോട്ടോൺ പർപ്പിൾ എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് വിവോ T4x 5G ഫോൺ ഇന്ത്യൻ വിപണിയ്ക്ക് പരിചയപ്പെടുത്തിയത്. ഫോണിന്റെ വിൽപ്പന കുറച്ച് ദിവസങ്ങൾക്കകം നടക്കും. Vivo T3x 5G-യുടെ പിൻഗാമിയാണ് പുതിയ കക്ഷി. മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളാണ് ഈ വിവോ ഫോണുകൾക്കുള്ളത്.
വിവോ T4x 5G പ്ലാസ്റ്റിക് ബോഡിയിൽ നിർമിച്ചിരിക്കുന്ന ഫോണാണ്. 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന 6.72 ഇഞ്ച് IPS LCD പാനലാണ് ഫോണിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് ഇതിന്റെ ഒഎസ്. ലൈവ് ടെക്സ്റ്റ്, സർക്കിൾ ടു സെർച്ച്, AI സ്‌ക്രീൻ ട്രാൻസ്ലേഷൻ തുടങ്ങിയ സ്മാർട് ഫീച്ചറുകളും ഇതിലുണ്ട്. രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സെക്യൂരിറ്റി ഫീച്ചറുകളും ഇതിനുണ്ട്.
ക്യാമറയിലേക്ക് വന്നാൽ ഇതിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. ഇത് 2MP ഡെപ്ത് സെൻസർ കൂടി ചേരുന്ന ഡ്യുവൽ ക്യാമറ സിസ്റ്റമുള്ള ഫോണാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും 8MP ഫ്രണ്ട് ക്യാമറയുമുണ്ട്.
മൊബൈൽ ഫോട്ടോഗ്രാഫിയ്ക്കായി AI Erase, AI ഫോട്ടോ എൻഹാൻസ്, AI ഡോക്യുമെന്റ് മോഡുകളുണ്ട്. കൂടാതെ നൈറ്റ് മോഡ് പോലുള്ള AI-അധിഷ്ഠിത ഫീച്ചറുകളും നൽകിയിരിക്കുന്നു. 30 fps-ൽ 4K വീഡിയോ റെക്കോർഡിങ് ഇതിൽ സാധ്യമാണ്. 44-വാട്ട് ഫാസ്റ്റ് ചാർജിംഗിനെയാണ് ഇത് പിന്തുണയ്ക്കുന്നത്. 6,500mAh ബാറ്ററിയും വിവോ ടി4എക്സ് ഫോണിൽ കൊടുത്തിട്ടുണ്ട്.
ഇന്ത്യയിൽ ഇത് 3 സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്. 6 ജിബി + 128 ജിബി വേരിയന്റിന് 13,999 രൂപയാകുന്നു. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി വേരിയന്റുകൾക്ക് 14,999 രൂപ,16,999 രൂപയാണ് യഥാക്രമമാകുന്നത്.
മാർച്ച് 12 മുതലാണ് വിവോ T4x 5G വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട്, റിയൽമി ഇന്ത്യ ഇ-സ്റ്റോർ എന്നിവിടങ്ങളിൽ വിൽപ്പനയുണ്ടാകും. കൂടാതെ തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഫോൺ വിൽപ്പനയ്‌ക്കെത്തും. ആദ്യ സെയിലിൽ ചില കിഴിവുകളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 1,000 രൂപ ഇളവ് വരെ ലഭിക്കും.
Also Read: 200MP+10MP+12MP+10MP ക്യാമറയുള്ള Black Samsung ഫോണിന് Special ഓഫർ, ഫ്ലിപ്കാർട്ടിൽ!