Vivo T4 Ultra 5G
വിപണിയിലെ പുതിയ താരം Vivo T4 Ultra 5G ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിച്ചു. ട്രിപ്പിൾ റിയർ ക്യാമറയിലൂടെ അതിശയകരമായ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഇതിനുണ്ട്. പോരാതെ കരുത്തുറ്റ പ്രോസസറും ഈ 5ജി ഹാൻഡ്സെറ്റിന് കൊടുത്തിരിക്കുന്നു. വിവോ ടി4 അൾട്രായ്ക്ക് ആദ്യ വിൽപ്പനയിൽ നൽകുന്ന ഓഫറുകളും സ്പെസിഫിക്കേഷനുകളും നോക്കാം.
കഴിഞ്ഞ വർഷമെത്തിയ വിവോ ടി3 അൾട്രായുടെ അപ്‌ഗ്രേഡ് വേർഷനാണ് ടി4 അൾട്രാ. പ്രീമിയം ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുമുള്ള സ്മാർട്ഫോണാണിത്. മീറ്റിയോർ ഗ്രേയും ഫീനിക്സ് ഗോൾഡും നിറത്തിലുള്ള രണ്ട് ഡിസൈനുകളിലാണ് ഫോൺ അവതരിപ്പിച്ചത്. ജൂൺ 18 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങി. ജൂൺ 11-നായിരുന്നു ഫോൺ ലോഞ്ച് ചെയ്തത്.
ഔദ്യോഗിക ഇ-സ്റ്റോറായ ഫ്ലിപ്കാർട്ടിലും തിരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഫോൺ ലഭ്യമാണ്. ആദ്യ ദിന വിൽപ്പനയിൽ വിവിധ ബാങ്ക് ഓഫറുകൾക്കൊപ്പമാണ് സ്മാർട്ഫോൺ വിറ്റഴിക്കുക.
8GB RAM + 256GB: 37,999 രൂപ
12GB RAM + 256GB: 39,999 രൂപ
12GB RAM + 512GB: 41,999 രൂപ
ആദ്യ വിൽപ്പനയിൽ നിങ്ങൾക്ക് 3000 രൂപ ബാങ്ക് കിഴിവ് നേടാനാകും. ഇങ്ങനെ 8ജിബി, 256ജിബി സ്റ്റോറേജ് ഫോൺ 34999 രൂപയ്ക്ക് ലഭിക്കും. മറ്റ് സ്റ്റോറേജുകൾക്കും ഇതേ കിഴിവ് നേടാം.
ഡിസ്പ്ലേ: 6.67 ഇഞ്ച് 1.5K ക്വാഡ് കർവ്ഡ് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. T4 അൾട്രായ്ക്ക് 120Hz റിഫ്രഷ് റേറ്റും, 5000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
പ്രോസസർ: പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇമ്മോർട്ടാലിസ്-G720 ജിപിയു ഉള്ളതിനാൽ വിവോ T4 അൾട്രായ്ക്ക് പ്രീമിയം പെർഫോമൻസ് ഉറപ്പിക്കാം. 12GB വരെയുള്ള LPDDR5 റാം സപ്പോർട്ട് ചെയ്യുന്നതിനാൽ സുഗമമായ ആപ്പ് സ്വിച്ചിംഗ് ലഭിക്കും. ഇതിൽ UFS 3.1 സ്റ്റോറേജ് വേഗത്തിലുള്ള ലോഡ് ടൈമിങ്ങും, ഡാറ്റ ട്രാൻസ്ഫർ സ്പീഡുമുണ്ട്.
ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ആണ് ഫോണിലുള്ളത്. ഇതിൽ ഗൂഗിൾ ജെമിനി സപ്പോർട്ടിന് സമാനമായി സർക്കിൾ ടു സെർച്ച്, AI ട്രാൻസ്ലേറ്റ് തുടങ്ങിയ AI ഫീച്ചറുകളുണ്ട്.
ക്യാമറ: T4 അൾട്രായുടെ പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. OIS സപ്പോർട്ടുള്ള സെൻസറാണിത്. 100x സൂപ്പർ സൂമുള്ള 50MP പെരിസ്കോപ്പിക് ടെലിഫോട്ടോ ലെൻസും ഇതിൽ കൊടുത്തിരിക്കുന്നു. ഈ ട്രിപ്പിൾ റിയർ ക്യാമറയിൽ 8MP വൈഡ്-ആംഗിൾ ക്യാമറയുമുണ്ട്. ഫോണിൽ 32MP മുൻ ക്യാമറയും കൊടുത്തിരിക്കുന്നു.
കണക്റ്റിവിറ്റി: ഡ്യുവൽ 5G സിം സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. വൈഫൈ, ബ്ലൂടൂത്ത് 5.4, OTG, GPS, NFC കണക്റ്റിവിറ്റി ഓപ്ഷൻ ഇതിനുണ്ട്. സ്മാർട്ഫോണിന് IP64 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയിലും പിന്നോട്ടല്ല. 7.45mm കനമുള്ള ഫോണാണ് വിവോ ടി4 അൾട്രാ.
ബാറ്ററി: ഈ പുതിയ വിവോ ഫോണിൽ ശക്തമായ 5500mAh ബാറ്ററിയുണ്ട്. 90W ടർബോ ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു.