vivo t4 lite 5g first sale today
ജൂൺ 24-ന് ലോഞ്ച് ചെയ്ത Vivo T4 Lite 5G സ്മാർട്ഫോണിന്റെ ആദ്യ വിൽപ്പന ഇന്ന്. 5G സപ്പോർട്ടുള്ള കൂടുതൽ താങ്ങാവുന്ന വിലയിൽ ആക്‌സസ് ചെയ്യാവുന്ന സ്മാർട്ഫോണിനായി വിവോ ടി4 ലൈറ്റിനെ ആശ്രയിക്കാം. മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വിവോയുടെ ടി4 ലൈറ്റ് പുറത്തിറക്കിയത്. ഫോണുകളുടെ പ്രത്യേകതകളും വിലയും വിൽപ്പനയും അറിയാം.
6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയിലാണ് വിവോ ടി4 ലൈറ്റ് അവതരിപ്പിച്ചത്. ഇതിന് 90Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള ഡിസ്പ്ലേയാണുള്ളത്.
മീഡിയാടെക് ഡൈമൻസിറ്റി 6300 5G ചിപ്‌സെറ്റ് ആണ് ഫോണിലുള്ളത്. 6000mAh ബാറ്ററി കപ്പാസിറ്റി വിവോയുടെ ഈ 5ജി സെറ്റിനുണ്ട്. 15W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു.
50MP പ്രൈമറി സെൻസറോടുകൂടിയ ഡ്യുവൽ റിയർ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. 2MP ഡെപ്ത് സെൻസറും ഇതിലുണ്ട്. ഫോണിന്റെ മുൻവശത്ത് 5MP സെൽഫി സെൻസറാണുള്ളത്. AI ഫോട്ടോ എൻഹാൻസ്, AI ഫോട്ടോ എറേസ് പോലുള്ള എഐ ഫീച്ചറുകളും ക്യാമറയ്ക്കുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഫോണിലുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്കുമുള്ളതിനാൽ വയേർഡ് ഹെഡ്ഫോണുകൾക്ക് അനുയോജ്യമാണ്. IP64 റേറ്റിങ്ങിലൂടെ ഡസ്റ്റ്, സ്പ്ലാഷ് റെസിസ്റ്റൻസ് സപ്പോർട്ട് ലഭിക്കും. പ്രിസം ബ്ലൂ, ടൈറ്റാനിയം ഗോൾഡ് എന്നീ രണ്ട് കളറുകളിലാണ് വിവോ ടി4 ലൈറ്റ് പുറത്തിറക്കിയത്.
128ജിബി, 256ജിബി സ്റ്റോറേജ് ഓപ്ഷനുകളുള്ള ഹാൻഡ്സെറ്റാണ് വിവോയിലുള്ളത്. microSD കാർഡ് വഴി 2ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. MIL-STD-810H മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷനും, SGS 5 സ്റ്റാർ ആന്റി ഫാൾ സെർട്ടിഫിക്കേഷനും വിവോയ്ക്കുണ്ട്. USB ടൈപ്പ് സി ചാർജിങ്ങിനെ വിവോ ടി4 ലൈറ്റ് സപ്പോർട്ട് ചെയ്യുന്നു. GPS, Wi-Fi, ഡ്യുവൽ സിം പിന്തുണയ്ക്കുന്ന ഫോണാണിത്.
വിവോ ടി4 ലൈറ്റ് ആദ്യ വിൽപ്പന ഇന്ന്, ജൂലൈ 2 ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, വിവോയുടെ ഓൺലൈൻ സ്റ്റോറിലൂടെയും ഫോൺ പർച്ചേസ് ചെയ്യാം. ഇന്ത്യയിലെ ചില ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും സ്മാർട്ഫോൺ വാങ്ങാനാകും.
4GB റാം + 128GB സ്റ്റോറേജ്: 9,999 രൂപ
6GB റാം + 128GB സ്റ്റോറേജ്: 10,999 രൂപ
8GB റാം + 256GB സ്റ്റോറേജ്: 12,999 രൂപ
ആദ്യ വിൽപ്പനയിൽ 500 രൂപ ബാങ്ക് ഡിസ്കൌണ്ടും ഫോണിന് ലഭിക്കുന്നു. SBI, HDFC, Axis Bank കാർഡുകളിലൂടെ ഈ കിഴിവ് പ്രയോജനപ്പെടുത്താം. ഇങ്ങനെ 4GB റാം + 128GB വേരിയന്റ് 9499 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് വേരിയന്റുകൾക്ക് ബാങ്ക് കാർഡിലൂടെ 500 രൂപ കിഴിവ് ലഭിക്കുന്നു.
Also Read: Redmi Note 14 Pro Series: സ്റ്റൈലും ഫ്ലാഗ്ഷിപ്പും ഒരേ ഫോണിൽ! ഷാംപെയ്ൻ ഗോൾഡിൽ തിളങ്ങി പുതിയ റെഡ്മി 5G