vivo t3 pro 5g gets massive price drop over by Rs 10000 in India
പുതിയ സ്മാർട്ഫോൺ വാങ്ങാൻ ക്രിസ്മസ് ഓഫറിനായി കാത്തിരിക്കണമെന്നില്ല. Flipkart സ്റ്റൈലിഷ് ഡിസൈനും, മികച്ച പെർഫോമൻസുമുള്ള ഫോണുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. 8ജിബി റാമും, 128ജിബി സ്റ്റോറേജുമുള്ള Vivo 5G ഫോണിനാണ് ഇളവ്. 23 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം.
29,999 രൂപയ്ക്കാണ് വിവോ ടി3 പ്രോ സ്മാർട്ഫോൺ ലോഞ്ച് ചെയ്തത്. ഇതിന് ആകർഷകമായ ഫ്ലിപ്കാർട്ട് ഓഫർ ഇപ്പോൾ ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള മിഡ് റേഞ്ച് ഹാൻഡ്സെറ്റാണിത്. ഡിസൈനിലും ഗംഭീരമായ ഫോണിന് ഫ്ലിപ്കാർട്ട് 7000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് അനുവദിച്ചിരിക്കുന്നു.
128ജിബി സ്റ്റോറേജ് സ്മാർട്ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില വെറും 22,999 രൂപയാണ്. 20000 രൂപയ്ക്ക് താഴെയാണ് നിങ്ങളുടെ ബജറ്റെങ്കിൽ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും വിനിയോഗിക്കാം.
വിവോ ടി3 പ്രോ എക്സ്ചേഞ്ചിൽ 17850 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് 4000 രൂപ വരെ കിഴിവ് എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ ലഭിക്കുന്നു. ഭീം യുപിഐ ഉപയോഗിച്ചാൽ ഫ്ലിപ്കാർട്ട് ക്യാഷ്ബാക്ക് ഓഫറും തരുന്നുണ്ട്. 809 രൂപയുടെ ഇഎംഐ ഡീലും വിവോ ടി3 പ്രോയ്ക്ക് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.
വിവോ T3 അൾട്രാ 5ജി 6.77 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ്. ഇതിന് 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുണ്ട്. ഫൺടച്ച് OS 14 ആൻഡ്രോയിഡ് 15 വേർഷനാണ് സ്മാർട്ഫോണിലുള്ളത്. 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും വിവോയുടെ സ്മാർട്ഫോണിലുണ്ട്.
സ്മാർട്ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഭേദപ്പെട്ട പെർഫോമൻസ് വിവോ ടി3 പ്രോ തരുന്നു. ഫോണിന് പിന്നിൽ, 50MP മെയിൻ ക്യാമറയുണ്ട്. ഇതിനൊപ്പം ഒരു 8MP സെക്കൻഡറി ക്യാമറയും നൽകിയിട്ടുണ്ട്. ഈ വിവോ 5ജി ഫോണിന്റെ ഫ്രണ്ട് സെൻസർ 16MP ആണ്.
വിവോ ടി3 പ്രോയുടെ മറ്റൊരു സവിശേഷത അതിന്റെ പവർഫുൾ ബാറ്ററിയാണ്. 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ശക്തമായ സെല്ലാണ് ഇതിലുള്ളത്. അതായത് വിവോ ടി3 പ്രോയിൽ 5500mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു.