കനം കുറഞ്ഞ സ്മാർട്ട്‌ ഫോണുമായി വിവോ എക്‌സ് 5 മാക്‌സ്

HIGHLIGHTS

ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാർട്ട്‌ഫോൺ വിവോ എക്‌സ് 5 മാക്‌സ് ചൈന ഇന്ത്യയിലെത്തിച്ചു.

ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാർട്ട്‌ഫോൺ വിവോ എക്‌സ് 5 മാക്‌സ് ചൈന ഇന്ത്യയിലെത്തിച്ചു. ഭാരത്തിൽ , മറ്റൊരു ചൈനീസ് സ്മാർട്ട് ഫോണായ ഒപ്പോ ആർ 5നെ പിന്തള്ളിയാണ് 4.75 എം.എം കനമുള്ള വിവോ എത്തുന്നത്. 32,000 രൂപയാണ് വില

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്‌ളേ, മികച്ച ശബ്ദം പ്രദാനം ചെയ്യുന്ന ഹൈഫൈ സൗണ്ട്. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റിനൊപ്പം വിവോയുടെ സ്വന്തം ഫൺ ടച്ച്, 64 ബിറ്റ് ഒക്ടാകോര്‍ ക്വോല്‍കോം സ്‌നാപ് ഡ്രാഗണ്‍ 615 പ്രൊസസർ , 2ജിബി റാം, 16 ജിബി ഇന്റേണൽ മെമ്മറി, മെമ്മറി കാർഡ് വഴി 128 ജിബി വരെ എക്‌സ്‌റ്റെന്‍ഡ് ചെയ്യാം. 13 മെഗാ പിക്‌സൽ റിയർ ക്യാമറ. മുന്നിൽ അഞ്ച് മെഗാ പിക്‌സൽ ക്യാമറ. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവൽ സിം സ്‌ളോട്ട്. 2,000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :