വിവോയുടെ S1 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു ;വില 17990 രൂപ ?

വിവോയുടെ S1 സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു ;വില 17990 രൂപ ?

 

Digit.in Survey
✅ Thank you for completing the survey!

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു .വിവോയുടെ VIVO S1 എന്ന സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 7നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് 17,990 രൂപയാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകളും മികച്ചുതന്നെ ഇത് നിൽക്കുന്നു .6.38  ഇഞ്ചിന്റെ ഫുൾ  HD+സൂപ്പർ  AMOLEDഡിസ്‌പ്ലേ കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്കുണ്ട് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി 4 ജിബിയുടെ റാം ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .

മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .മീഡിയടെക്കിന്റെ  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ ( Funtouch OS)തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Octa-core MediaTek Helio P65 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം . 32  മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകളും ഇതിനുണ്ട് .കൂടാതെ 16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

അതുപോലെ തന്നെ .AI വോയിസ് അസിസ്റ്റന്റ്സ് അടക്കമുള്ള പുതിയ ടെക്നോളോജികളും ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .  4500mAhന്റെ ബാറ്ററി ലൈഫ് ആണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile