Vivo V60e
200MP ക്യാമറയുള്ള ആദ്യത്തെ വിവോ മിഡ് റേഞ്ച് സ്മാർട്ഫോൺ പുറത്തിറങ്ങി. OIS സപ്പോർട്ടുള്ള 200MP ക്യാമറയും, ഐ ഓട്ടോ ഫോക്കസ് ഗ്രൂപ്പ് സെൽഫി ക്യാമറയുമുള്ള ഫോണാണിത്. ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ച Vivo V60e പ്രത്യേകതകൾ നോക്കാം.
മികച്ച ക്യാമറ ഫീച്ചർ മാത്രമല്ല ഇതിന് കരുത്തുറ്റ ബാറ്ററിയും ഡിസ്പ്ലേ, പ്രോസസറുമുണ്ട്.
6.77 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റ് സ്മാർട്ഫോണിനുണ്ട്. ഇതിന് 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷനിലാണ് വിവോ വി60ഇ നിർമിച്ചിരിക്കുന്നത്. ഇതിന് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും ഉണ്ട്. ഫോണിന് സ്റ്റൈലിഷ് ഡിസൈൻ കൊടുക്കുമെന്നത് കൂടാതെ നല്ല ഈടുറപ്പും തരുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ 200-മെഗാപിക്സൽ പ്രൈമറി സെൻസറുണ്ട്. ഇത് 30x സൂം സപ്പോർട്ടും, 85mm പോർട്രെയിറ്റ് ഇമേജിംഗ് സപ്പോർട്ടും തരുന്നു. ഫോൺ ഡ്യുവൽ-റിയർ ക്യാമറ സപ്പോർട്ട് തരുന്നു. 8-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. ഫോണിന് മുൻവശത്ത്, ഒരു ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ സെൽഫി സെൻസർ കൊടുത്തിട്ടുണ്ട്. വിവോ വി60ഇയിൽ 50-മെഗാപിക്സൽ ഐ ഓട്ടോ-ഫോക്കസ് ഗ്രൂപ്പ് സെൽഫി ക്യാമറയുമുണ്ട്.
90W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 6,500mAh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. നെറ്റ്‌വർക്ക് ആക്‌സസിനായി NFC ഓപ്ഷൻ ലഭിക്കും. ഇതിൽ ഒരു IR ബ്ലാസ്റ്ററും 360-ഡിഗ്രി ഓമ്‌നിഡയറക്ഷണൽ ആന്റിനയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവോ വി60ഇ ഫോൺ പൊടി, ജല പ്രതിരോധത്തിന് മികച്ചതാണ്. ഇത് IP68, IP69 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്.
സോഫ്റ്റ്‌വെയർ ഫീച്ചറുകൾ നോക്കിയാൽ ഇതിൽ AI ക്യാപ്‌ഷൻസ്, AI ഇറേസ് 3.0, AI സ്മാർട്ട് കോൾ അസിസ്റ്റന്റ് പോലുള്ളവയുണ്ട്. കൂടാതെ, ജെമിനി ഇന്റഗ്രേഷൻ പോലുള്ള നിരവധി പുതിയ AI-പവർ ടൂളുകൾ വിവോ മിഡ് റേഞ്ചിലുണ്ട്.
സ്മാർട്ഫോണിലെ ക്യാമറയിലും മികച്ച എഐ സപ്പോർട്ട് ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ക്രിയേറ്റീവ് ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന AI ഫെസ്റ്റിവൽ പോർട്രെയ്റ്റുണ്ട്. ഇതിൽ AI ഫോർ സീസൺ പോർട്രെയ്റ്റ്, ഇമേജ് എക്സ്പാൻഡർ മോഡുകൾ ഉൾപ്പെടുന്നു. ഈ എഐ ഫീച്ചറുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിതെന്നാണ് വിവോ പറയുന്നത്.
ഇന്ത്യയിൽ, വിവോ V60e സ്മാർട്ഫോൺ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. ഇതിന് 8GB RAM + 128GB സ്റ്റോറേജുള്ള കുറഞ്ഞ വേരിയന്റുണ്ട്. ഇതിന് 29,999 രൂപയാണ് വില.
8GB + 256GB പതിപ്പിന് 31,999 രൂപയാകുന്നു. 12GB RAM + 256GB സ്റ്റോറേജുള്ള ടോപ്പ്-ടയർ ഫോണിന്റെ വില 33,999 രൂപയാണ്. രണ്ട് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോൺ വിൽപ്പനയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മറ്റ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിളും സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാകും.
Also Read: Super Deal: 40 ഇഞ്ച്, 43 ഇഞ്ച് QLED സ്മാർട് ടിവികൾ പകുതി വിലയ്ക്ക് ഈ ദീപാവലിയ്ക്ക് വാങ്ങാം